പൊലീസ് ഉദ്യോഗസ്ഥനെതിരെ വധഭീഷണി; കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

സമീപകാലത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് മാനഹാനി വരുത്തുമെന്നതടക്കമുള്ള രീതിയില്‍ പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്

പൊലീസ് ഉദ്യോഗസ്ഥനെതിരെ വധഭീഷണി; കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
dot image

മലപ്പുറം: മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെയാണ് ഇയാൾ മാസങ്ങൾക്ക് മുമ്പ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. പിന്നീട് ഇയാൾ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലും പ്രതിയായിരുന്നു.

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഷബി മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യപ്രതിയായ മറ്റൊരാൾക്കൊപ്പം സ്വര്‍ണം പങ്കിട്ടെടുത്തത് ഷബിയായിരുന്നു. നാലു കോടിയുടെ സ്വര്‍ണമാണ് ഇവര്‍ പങ്കിട്ടെടുത്തത്.

അടുത്തിടെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് മാനഹാനി വരുത്തുന്ന രീതിയില്‍ അടക്കം പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടി എടക്കര പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായത്. മുമ്പ് തനിക്കെതിരെ നടപടിയെടുത്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇയാള്‍ ഇത്തരം ഭീഷണി നടത്തുന്നത് പതിവാണെന്നാണ് വ്യക്തമായിട്ടുണ്ട്. വാട്‌സ്ആപ്പില്‍ ഉള്‍പ്പെടെ ഇയാൾ ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഇയാൾ സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയാകുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഷബി റുഷ്ത് സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയാകുന്നത്.

Content Highlights: The key accused in the Karipur gold case has been arrested in connection with an alleged death threat against a police officer

dot image
To advertise here,contact us
dot image