പൊന്നോണം വരവായി; ഇന്ന് അത്തം

തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും

പൊന്നോണം വരവായി; ഇന്ന് അത്തം
dot image

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും.

തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ദീപക് ജോയ് എംഎല്‍എയാണ് അധ്യക്ഷത വഹിക്കുന്നത്. ചലച്ചിത്രതാരം മനോജ് കെ ജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരന്മാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. തനത് കലകളായ പുലിക്കളി, ചെണ്ടമേളം, തെയ്യും തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.

പരമ്പരാഗത ആചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിസ്ഥിതിസൗഹൃദമായും ഹരിതചട്ടങ്ങളില്‍ അധിഷ്ഠിതവുമായാണ് എല്ലാ കലാപരിപാടികളും വിഭാവനം ചെയ്തിരിക്കുന്നതെന്ന് തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണും അത്താഘോഷ കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. പി എല്‍ ബാബു, കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാകേഷ് പൈ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞായറാഴ്ചയായതിനാല്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അത്തംഘോഷയാത്രയുടെ ഭാഗമായി നഗരത്തില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

അത്തം പിറന്നതോടെ മലയാളികൾ ഔദ്യോഗികമായി ഓണാഘോഷങ്ങളിലേക്ക് കടക്കും.

പൂക്കളങ്ങള്‍, ഓണക്കോടി, ഓണക്കളികള്‍, ഓണസദ്യ തുടങ്ങിയ എല്ലാത്തിനും ഇന്ന് ഒരുക്കം ആഘോഷിക്കും. ഓണപ്പരീക്ഷകള്‍ അവസാനിച്ച് ഓഗസ്റ്റ് 21 ഓടെ കുട്ടികളും ഓണാവധിയിലേക്ക് കടക്കും. പൂക്കളത്തിനായി ഓണവിപണിയില്‍ പൂക്കള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്റേത് അടക്കം വിവിധ ഓണച്ചന്തകള്‍ക്കും തുടക്കം കുറിക്കും.

Content Highlights: Atham begins today, marking the start of the traditional Onam celebrations and heralding the arrival of the festive season in Kerala.

dot image
To advertise here,contact us
dot image