

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇടപെടല്‍ നടത്തുന്നുവെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. ഇത്തരം ഇടപെടലുകള്‍ സര്‍ക്കാരിന് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തൂഫാന്‍ മികച്ച പദ്ധതിയാണെന്നും അത് പൊളിക്കാന്‍ പൊലീസിനുള്ളില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള യാത്ര പൊളിക്കാന്‍ ഗൂഢശ്രമം നടന്നുവെന്നും എ കെ ബാലന്‍ ആരോപിച്ചു. ലഹരിമാഫിയ, ഗുണ്ടകള്‍, കള്ളപ്പണക്കാര്‍ എന്നിവരെ ഉപയോഗിച്ച് യുഡിഎഫ് നടത്തിയ ശ്രമങ്ങളുടെ തെളിവാണ് പുറത്തുവരുന്നത്. മലയാള മനോരമയില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയ്ക്ക് നഷ്ടപ്പെട്ടുപോയ മുഖ്യമന്ത്രിയിലുള്ള വിശ്വാസം സംരക്ഷിക്കേണ്ടത് അദ്ദേഹം തന്നെയാണ്. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോട് പരിപൂര്‍ണമായി യോജിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പ്രശ്‌നം അവസാനിക്കും. മുഖ്യമന്ത്രിയുടെ പേര് ഉപയോഗപ്പെടുത്തുന്നതില്‍ വ്യക്തവരുത്തിയാല്‍ മതി. തൂഫാന്‍ വലിയ പ്രതീക്ഷ നല്‍കിയ പദ്ധതിയാണ്. പ്രതിപക്ഷം പദ്ധതിക്ക് നല്‍കിയ പിന്തുണ യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. വലിയൊരു വെല്ലുവിളിയാണ് ആഭ്യന്തരമന്ത്രി ഏറ്റെടുത്തത്', എ കെ ബാലന്‍ പറഞ്ഞു.
മെറ്റയില്‍ നിന്നും വാര്‍ത്തകള്‍ നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ആരെങ്കിലും ഇടപെടണം. ഒന്നുകില്‍ കേന്ദ്രമോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ ഇടപെടണം. എന്നാല്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPIM leader A K Balan stated that the Chief Minister’s involvement in the functioning of the Home Department could lead to serious consequences for the government. His remarks were made in the context of a political discussion over the administration of the department.