വെള്ളക്കെട്ട്: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

വെള്ളക്കെട്ട്: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
dot image

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് അവധി. വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കും.

അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്തദിവസങ്ങളിലേക്കുള്ള മഴ സാധ്യതാ പ്രവചന പ്രകാരം നാളെ മുതല്‍ അടുത്ത നാല് ദിവസത്തേക്ക് കേരളത്തില്‍ മഴ മുന്നറിയിപ്പില്ല.

Content Highlights: Holiday Declared Tomorrow for Educational Institutions in Kuttanad Taluk

dot image
To advertise here,contact us
dot image