വിമാനയാത്രയുണ്ടോ? എയർപോർട്ടിൽ നേരത്തെയെത്തണം; സുരക്ഷാ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്

വിമാനയാത്രയുണ്ടോ? എയർപോർട്ടിൽ നേരത്തെയെത്തണം; സുരക്ഷാ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യ
dot image

വിമാനയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കിൽ ഇത്തവണ എയർപോർട്ടിൽ പതിവിലും നേരത്തെ എത്തുന്നതാണ് നല്ലത്. ഓഗസ്റ്റ് 10 മുതൽ 20 വരെ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യ രംഗത്തെത്തി.

യാത്രക്കാരുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധിക സമയമെടുക്കാൻ സാധ്യതയുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്നും സുരക്ഷാ പരിശോധനയ്ക്കായി മതിയായ സമയം മാറ്റിവയ്ക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് എന്നിവയ്ക്ക് സാധാരണയേക്കാൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം.

അതിനാൽ യാത്രക്കാർ വിമാന ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ ആവശ്യമായ രേഖകൾ കൈവശം കരുതുകയും എയർപോർട്ടിലെത്താൻ വൈകാതിരിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. സുരക്ഷാ പരിശോധനയിലെ താമസം മൂലം വിമാനം നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.

Content Highlights:

dot image
To advertise here,contact us
dot image