ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് രമൺദീപ്.

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിംഗ് വിവാഹിതനായി. ടെലിവിഷൻ താരം ചാർലി ചൗഹാനാണ് വധു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് രമൺദീപ്.

സിഖ് ആചാരപ്രകാരമാണ് വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഇരുവരും തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമാൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന താരമാണ് രമൺദീപ് സിങ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു രമൺദീപ്. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ടി20യിലും താരം അരങ്ങേറി. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മത്സരങ്ങളാണ് രമൺദീപ് കളിച്ചത്.

കൈസി യേ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ, പ്യാർ തൂനെ ക്യാ കിയാ, നാച്ച് ബലിയേ 5 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ.

രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ് നടനും നർത്തകനുമായ കൻവർ അമർജീത് സിങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.

content highlights:cricketer ramandeep singh marries tv actress charlie chauhan

dot image
To advertise here,contact us
dot image