ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിലും ഭക്ഷണവും വെള്ളവുമില്ല, ഇത് ഒറ്റപ്പെട്ട അവസ്ഥയല്ല: എം വി ഗോവിന്ദൻ

പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പിലും ഭക്ഷണവും വെള്ളവുമില്ല, ഇത് ഒറ്റപ്പെട്ട അവസ്ഥയല്ല: എം വി ഗോവിന്ദൻ
dot image

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ചങ്ങാനാശ്ശേരിയിലെ ഒരു ക്യാമ്പില്‍ ഭക്ഷണവും വെള്ളവും ഇല്ല. ഇന്ന് മൂന്ന് മണി വരെ ഇതാണ് അവസ്ഥയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വി ഡി സതീശന്‍ ചോദിക്കുന്നത് അദ്ദേഹം മൂന്ന് മണിക്കല്ലേ ഭക്ഷണം കഴിച്ചത് എന്നാണ്. ഇത് ഒറ്റപ്പെട്ട അവസ്ഥ അല്ല. ദുരിതാശ്വസ ക്യാമ്പുകളില്‍ ദുരിതം മാത്രമേയുള്ളൂ. 2018-2019 ല്‍ ഏകോപനം ഉണ്ടായിരുന്നു. നിലവില്‍ ഏകോപനം ഇല്ല. ഭക്ഷണം നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാണ്. പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ല. ഇതില്‍ സിപിഐഎമ്മിന് രാഷ്ട്രീയമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമില്ലെന്നായിരുന്നു പരാതി. രാവിലെ മുതല്‍ ഭക്ഷണം നല്‍കിയില്ലെന്ന് ദുരിത ബാധിതര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തങ്ങളുടെ കയ്യിലുള്ള പൈസ എടുത്താണ് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയതെന്നും ക്യാമ്പില്‍ വെള്ളം മാത്രമാണ് ലഭിച്ചതെന്നും ദുരിതബാധിതര്‍ പറഞ്ഞിരുന്നു.

Content Highlights- CPI(M) state secretary M V Govindan stated that a relief camp in Changanassery did not have food and water facilities

dot image
To advertise here,contact us
dot image