ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

പ്രളയബാധിതരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കുന്നതിനും ഓഫ് റോഡ് വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു

ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി
dot image

പത്തനംതിട്ട: ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.

പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാന്‍ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് തന്നെയാണ് തങ്ങള്‍ക്കും പറയാനുള്ളത്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നതിന് ഇടയില്‍ പിഴ വന്നത് വേദനിപ്പിച്ചു. രണ്ട് ലൈറ്റുകള്‍ മുന്നില്‍ ഘടിപ്പിച്ചത് വെറുതെ ഷോയ്ക്കാണെന്നും അതില്‍ വയര്‍ കണക്ട് ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

കോഴഞ്ചേരിയില്‍ ഓഫ് റോഡ് വാഹനങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. പ്രളയബാധിതരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കുന്നതിനും ഓഫ് റോഡ് വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു.

Content Highlights- MVD has imposed a fine on an off-road vehicle that arrived at Aranmula for flood relief operations, sparking attention during rescue activities.

dot image
To advertise here,contact us
dot image