'റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ട്?', ചോദ്യവുമായി ബിനോയ് വിശ്വം

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും ബിനോയ് വിശ്വം

'റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ട്?', ചോദ്യവുമായി ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രൂക്ഷമായ മഴക്കെടുതി ഉണ്ടായെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 11.30 വരെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ മറുപടി പറയണം. മഴ മുന്നറിയിപ്പിലും ദുരന്ത മുന്നൊരുക്കങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ഇപ്പോഴത്തെ അടിയന്തര ദൗത്യം ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുക എന്നതാണ്. പാര്‍ട്ടിയും പ്രവര്‍ത്തകരും അതിനായി മുന്നോട്ടുവരണം', ബിനോയ് വിശ്വം പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.

അതേസമയം മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുാളീധരന്‍ പ്രതികരിച്ചു. ഡിഎംഒ, ഡിപിഎം, മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവരുമായി സ്ഥിതി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളില്‍ നിന്ന് മരുന്നുകളും ഉപകരണങ്ങളും മാറ്റും. അടിയന്തരഘട്ടത്തില്‍ അവധിയിലുള്ളവരെ ജോലിക്കായി വിളിപ്പിക്കും. ഒആര്‍എസ്, ഒസള്‍ട്ടാമിവീര്‍, ഡോക്സിസൈക്ലിന്‍, ടിടി എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CPI State Secretary Binoy Viswam has raised questions over the delay in issuing a red alert during the severe weather conditions

dot image
To advertise here,contact us
dot image