'കേരളത്തിലെ പണിയില്ലാത്ത ആര്‍ടിസ്റ്റുകൾ ഡൽഹിയിലെത്തി ഒച്ചയെടുക്കുന്നു; കോക്രോച്ച് കാമ്പയിൻ PR വർക്ക്'

'കുട്ടികളെ വെറുതെ അടിക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ അതില്‍ കുട്ടികള്‍ എവിടെ? കുട്ടന്മാരാണ് കൂടുതല്‍'

'കേരളത്തിലെ പണിയില്ലാത്ത ആര്‍ടിസ്റ്റുകൾ ഡൽഹിയിലെത്തി ഒച്ചയെടുക്കുന്നു; കോക്രോച്ച് കാമ്പയിൻ PR വർക്ക്'
dot image

കൊച്ചി: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെയും കോക്രോച്ച് ജനതാപാര്‍ട്ടിയെയും അധിക്ഷേപിച്ച് മേജര്‍ രവി. കോക്രോച്ച് കാമ്പയിന്‍ പിആര്‍ വര്‍ക്ക് ആണെന്നും സ്വന്തം കപ്പാസിറ്റി അറിയാത്ത ഫ്രസ്‌ട്രേറ്റഡ് യുവതയാണ് അവരെ പിന്തുണയ്ക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. കേരളത്തിലെ പണിയില്ലാത്ത ആര്‍ടിസ്റ്റുകള്‍ ഡല്‍ഹിയിലെത്തി ഒച്ചയും ബഹളവും ഉണ്ടാക്കുകയാണെന്നും മേജര്‍ രവി അധിക്ഷേപിച്ചു.

'കുട്ടികളെ വെറുതെ അടിക്കുന്നുവെന്നാണ് ആദ്യം തോന്നിയത്. വിഷമം തോന്നി. എന്നാല്‍ പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികള്‍ എവിടെയെന്ന് തോന്നി. കുട്ടന്മാരാണ് കൂടുതല്‍. പലര്‍ക്കും എന്നെ തെറിവിളിക്കാന്‍ തോന്നും. സോനം വാങ്ചുക്കിനെ ലേ ലഡാക്കില്‍ നിന്നുതന്നെ അറിയാം. തുടക്കം നിഷ്പക്ഷം ആയിരുന്നു. പിന്നീട് എവിടുന്നോ കുറേ ഫണ്ടുകള്‍ വരാന്‍ തുടങ്ങി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അതിലൊന്നും നിയന്ത്രണം ഉണ്ടായിരുന്നില്ല. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം എന്നുപറഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ തുടക്കം എവിടെയാണ്. അമേരിക്കയില്‍ നിന്ന് ഏതോ ഒരുത്തന്‍ എഞ്ചിനീയറിംഗും പഠിച്ച് ചെറിയ ജോലി ചെയ്യുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ കോക്രോച്ച് കാമ്പയിന്‍ തുടങ്ങുകയായിരുന്നു. പി ആര്‍ വര്‍ക്ക് ആയിരുന്നു അത്', മേജര്‍ രവി പറഞ്ഞു. പൊലീസ് പ്രതിഷേധക്കാരെ വീട്ടില്‍ കയറി അടിക്കുകയല്ലെന്നും മേജര്‍ രവി പറഞ്ഞു.

Also Read:

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റ് നടക്കുമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. നീറ്റ് എഴുതിയവരോ എഴുതാന്‍ പോകുന്നവരോ അല്ല പ്രതിഷേധിക്കുന്നത്. അമേരിക്കയില്‍ നിന്നും സോറോസിന്റെ ഫണ്ടാണ് പ്രതിഷേധത്തിന് പിന്നില്‍. 40 ചെറിയ പ്രതിഷേധങ്ങളെ ഇല്ലാതാക്കിയ വ്യക്തിയാണ് സോറോസ്. നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും അത് നടപ്പിലാക്കി. എന്നാല്‍ ഇന്ത്യ ശക്തമായ രാഷ്ട്രമാണ്. ഇന്ത്യയില്‍ പാര്‍ലമെന്റ് അറ്റാക്ക് നടത്താനൊന്നും നിങ്ങളെ പോലെയുള്ള പീക്കിരി പിള്ളേരെകൊണ്ട് പറ്റില്ലെന്നും മേജര്‍ രവി പരിഹസിച്ചു.

Content Highlights: Major Ravi has criticised the protest demanding Union Minister Dharmendra Pradhan's resignation and made remarks against the Cockroach Janata Party

dot image
To advertise here,contact us
dot image