എടിഎം കാര്‍ഡില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍; ഗുണങ്ങള്‍ പലതാണ്; പണം പിന്‍വലിക്കല്‍ മാത്രമല്ല

എടിഎം കാര്‍ഡ് പണം പിന്‍വലിക്കാനും ഷോപ്പിംഗ് നടത്തുന്ന ആവശ്യത്തിനും മാത്രമല്ല ഉപയോഗിക്കുന്നത് അതുകൊണ്ട് മറ്റ് പല ഉപയോഗങ്ങളുമുണ്ട്

എടിഎം കാര്‍ഡില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍; ഗുണങ്ങള്‍ പലതാണ്; പണം പിന്‍വലിക്കല്‍ മാത്രമല്ല
dot image

എടിഎം കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് കൊണ്ട് എന്താണ് ഉപയോഗം എന്ന് ചോദിച്ചാല്‍ എല്ലാവരും ഒരുപോലെ പറയും പണം പിന്‍വലിക്കാനും ഷോപ്പിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാന്‍ ഉള്ളതാണെന്ന്. എന്നാല്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റ് ചില ഉപയോഗങ്ങള്‍ കൂടി എടിഎം കാര്‍ഡിന് ഉണ്ട്. ബാങ്കുകള്‍ പണമിടപാട് നടത്തുക എന്നതിനപ്പുറം നമുക്ക് പല ആനുകൂല്യങ്ങളും സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നുണ്ട്. അവയൊന്നും തിരിച്ചറിയാതെ പോവുകയാണ് ചെയ്യാറ്.

use of atm card

ഇന്‍ഷുറന്‍സ് പരിരക്ഷ

ഓരോ എടിഎം കാര്‍ഡിനൊപ്പവും ഒരു പേഴ്‌സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കുന്നുണ്ട്. കാര്‍ഡ് ഉപയോക്താവ് അപകടത്തില്‍പ്പെട്ടാല്‍ അയാള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍ പല ബാങ്കുകളും ഈ ആനുകൂല്യം നല്‍കുന്നത് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍(90 ദിവസം) പണമിടപാട് നടത്തിയിട്ടുള്ളവര്‍ക്കാണ്. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ കാര്‍ഡ് ഇന്‍ഷുറന്‍സ് പരിധിയില്‍പ്പെടുന്നുണ്ടോ എന്ന് ബാങ്കില്‍ അന്വേഷിക്കേണ്ടതാണ് എന്നതാണ്.

use of atm card

സീറോ ലയബിലിറ്റി പോളിസി

എടിഎം കാര്‍ഡ് നഷ്ടപ്പെട്ട് പോകുകയോ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയോ ചെയ്താല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം 3 ദിവസത്തിനുള്ളില്‍(കഴിയുന്നതും വേഗം)ബാങ്കിനെ അറിയിക്കുക. നഷ്ടപ്പെട്ട പണത്തില്‍ നിങ്ങള്‍ ബാധ്യസ്ഥരല്ല. അതുകൊണ്ടാണ് ഇതിനെ സീറോ ലയബിലിറ്റി പോളിസി എന്ന് വിളിക്കുന്നത്. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം പണമോ എടിഎം കാര്‍ഡോ നഷ്ടപ്പെട്ട് 3 ദിവസത്തിന് ശേഷമാണ് ബാങ്കിനെ അറിയിക്കുന്നതെങ്കില്‍ ബാധ്യത നിങ്ങളുടേതായി മാറും. കാര്‍ഡ് കാണാതായാല്‍ ഉടനെ തന്നെ ബാങ്ക് ആപ്പ് വഴിയോ കസ്റ്റമര്‍ ആപ്പ് വഴിയോ ബ്ലോക്ക് ചെയ്യേണ്ടതാണ്.

use of atm card

ലിമിറ്റ് സെറ്റ് ചെയ്യാം. കാര്‍ഡിന്റെ നിയന്ത്രണം നിങ്ങള്‍ക്ക് തന്നെ

ഇപ്പോള്‍ ബാങ്ക് ആപ്പ് വഴി കാര്‍ഡുകളുടെ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ പരമാവധി തട്ടിപ്പുകള്‍ തടയാന്‍ നിങ്ങള്‍ക്ക് തന്നെ കഴിയും. അതായത് എടിഎമ്മിലെ പണം പിന്‍വലിക്കല്‍ പരിധിയും ഓണ്‍ലൈന്‍ ഇടപാട് പരിധിയും നിങ്ങള്‍ക്ക് തന്നെ നിയന്ത്രിച്ച് വയ്ക്കാന്‍ സാധിക്കും.

use of atm card

എടിഎം സര്‍ ചാര്‍ജില്‍ നിന്ന് രക്ഷപെടാം

എടിഎമ്മിലെ ട്രാന്‍സാക്ഷന്‍ ലിമിറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത് RBI യുടെ നിയമപ്രകാരം ഓരോ മാസവും 5 എടിഎം ഇടപാടുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. ഇതില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോ തവണയും നിങ്ങളില്‍ നിന്ന് സര്‍ ചാര്‍ജ് ഈടാക്കും. അതുകൊണ്ടുതന്നെ പണം എത്ര പ്രാവശ്യമാണ് പിന്‍വലിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  • എടിഎം മെഷീനുകളില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുന്ന ഭാഗത്ത് അസ്വാഭാവികമായി എന്തെങ്കിലും ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. കാര്‍ഡുമായി ബന്ധപ്പെട്ട ഡാറ്റ മോഷ്ടിക്കാനുള്ള ശ്രമമായിരിക്കും.
  • എടിഎമ്മില്‍ നിങ്ങള്‍ പിന്‍നമ്പര്‍ അടിക്കുമ്പോള്‍ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക.
  • കാര്‍ഡ് മറ്റാര്‍ക്കും പണം എടുക്കാന്‍ നല്‍കാതിരിക്കുക
  • എടിഎം കാര്‍ഡ് എന്നാല്‍ ബാങ്ക് അക്കൗണ്ടിന്റെ ഡിജിറ്റല്‍ കീയാണ്. അത് എപ്പോഴും സുരക്ഷിതമാക്കിവയ്ക്കുക.

Content Highlights : ATM cards are not used solely for withdrawing cash or shopping; they have various other uses as well.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image