റസിഡൻ്റ് എഡിറ്റര്‍ അങ്ങനെ ഒരു ലേഖനം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമില്ല; 'കള്ളൻ വിജയൻ' ലേഖനത്തിൽ ടി സി രാജേഷ്

വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരിക്കാന്‍ കാരണം തന്റെ ലേഖനമാണെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചിരുന്നു

റസിഡൻ്റ് എഡിറ്റര്‍ അങ്ങനെ ഒരു ലേഖനം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമില്ല; 'കള്ളൻ വിജയൻ' ലേഖനത്തിൽ ടി സി രാജേഷ്
dot image

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ എം സ്വരാജിന്റെ വിശദീകരണത്തിന് പിന്നാലെ പ്രതികരണവുമായി കള്ളന്‍ വിജയന്റെ എഴുത്തുകാരന്‍ ടി സി രാജേഷ് സിന്ധു രംഗത്ത്. എം സ്വരാജ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. വാരാന്തപ്പതിപ്പില്‍ ലേഖനം ഇല്ലെന്ന് എം സ്വരാജ് പറയുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. റസിഡന്റ് എഡിറ്റര്‍ അങ്ങനെ ഒരു ലേഖനം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമില്ല. ദേശാഭിമാനി പത്രത്തിലേക്ക് എന്തെങ്കിലുമൊക്കെ എഴുതൂ എന്ന് പ്രോത്സാഹിപ്പിച്ചത് വാരാന്ത്യത്തിന് ചുമതലയുണ്ടായിരുന്ന കെ ആര്‍ അജയനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളന്‍ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കാന്‍ അനുവാദം തന്നതും കെ ആര്‍ അജയനാണ്. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരിക്കാന്‍ കാരണം തന്റെ ലേഖനമാണെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചിരുന്നു. എല്ലാ മാധ്യമങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ച് അവസാനത്തെ തീര്‍പ്പ് പത്രാധിപ സമിതിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അയച്ച പല മാറ്ററുകളും പത്രാധിപന്മാര്‍ തിരസ്‌കരിച്ച് തിരിച്ചയച്ചിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്വദിച്ച് എഴുതിയ ഫീച്ചറാണ് കള്ളന്‍ വിജയന്‍. അത് വെളിച്ചം കാണാതെ സിസ്റ്റത്തില്‍ കിടക്കേണ്ടെന്ന് തോന്നി. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ഫീച്ചര്‍ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിജയന്‍ ചേട്ടനെ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയ എല്ലാവര്‍ക്കും നന്ദിയെന്നും ടിസി രാജേഷ് പ്രതികരിച്ചു.

ലേഖനം പ്രസിദ്ധീകരിക്കുന്നതും പ്രസിദ്ധീകരിക്കാത്തതും പത്രത്തിന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു എം സ്വരാജിന്റെ പരാമര്‍ശം. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലായെന്ന് വരെ പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറില്‍ തന്നെ എത്ര വാര്‍ത്തകളാണ് മാറി മാറി വന്നത്. ദേശാഭിമാനിയില്‍ ഇങ്ങനെ ഒരു ലേഖനം ഇല്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികള്‍ വരും. ചിലത് പ്രസിദ്ധീകരിക്കും ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

വിഎസിന്റെ ചരമദിനത്തിന് മുമ്പായി ഇറങ്ങുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ വി എസ് അനുസ്മരണം തന്നെയായിരിക്കണം മുഖ്യവിഷയം എന്ന് തീരുമാനിച്ചിരുന്നു. ആദ്യത്തേയും അവസാനത്തേയും പേജില്‍ വി എസ് തന്നെയായിരിക്കണം എന്നായിരുന്നു എഡിറ്റോറിയല്‍ തീരുമാനം. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ഒരുദിവസം വൈകിയത് സാങ്കേതിക തടസ്സം മൂലമാണെന്നും എം സ്വരാജ് വിശദീകരിച്ചിരുന്നു. വിഷയത്തില്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനെതിരെ നടപടി എടുത്തിട്ടില്ലെന്നും സ്വരാജ് വ്യക്തകമാക്കിയിരുന്നു.

Content Highlights: Writer TC Rajesh endorsed M Swaraj's explanation in the Deshabhimani weekend edition controversy. He said there was nothing unusual about Swaraj's statement regarding the article and added that former weekend edition in-charge K.R. Ajayan had encouraged him to contribute to the publication.

dot image
To advertise here,contact us
dot image