ലോകകപ്പ് സെമിക്ക് മുമ്പ് വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ് ; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസില്‍ ജീവനക്കാരനെ സംഘം ചേര്‍ന്ന് അക്രമിച്ചത്

ലോകകപ്പ് സെമിക്ക് മുമ്പ് വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ് ; അഞ്ച് പ്രതികള്‍ അറസ്റ്റില്‍
dot image

തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. അന്നമനട വെണ്ണൂര്‍ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടില്‍ കമലേഷ് (45), തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്

ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസില്‍ ജീവനക്കാരനെ സംഘം ചേര്‍ന്ന് അക്രമിച്ചത് .

അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight : Case regarding attack on KSEB office: Five accused arrested

dot image
To advertise here,contact us
dot image