

ആലപ്പുഴ: മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സാണ് ഇപ്പോഴുളളതെന്ന് ജി സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയാല്‍ സലാം ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
'എച്ച് സലാമിന് വിവരമുണ്ടോ? ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. എനിക്കിപ്പോഴും കമ്മ്യൂണിസം ഉണ്ട്. ഇലക്ഷന്‍ കാലത്ത് പിരിക്കുന്ന ഫണ്ടിന്റെ കണക്ക് പൊതുജനങ്ങളോട് പറയുമോ? അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്. ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്. ആദ്യം മാര്‍ക്‌സിസവും ലെനിനിസവും പഠിക്കട്ടെ. ഗുണംപിടിക്കില്ല. അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല': ജി സുധാകരന്‍ പറഞ്ഞു.
രണ്ടുമാസം മുന്‍പ് സ്ത്രീജനങ്ങളുടെ പ്രതിഷേധം തനിക്കെതിരെ നടന്നിരുന്നെന്നും 12 പേര്‍ തികച്ച് ഇല്ലായിരുന്നു പരിപാടിക്കെന്നും ജി സുധാകരന്‍ പറഞ്ഞു. അഭിമാനമുളള സ്ത്രീകളാരും അവിടെ വരില്ലെന്നും സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണ് ഇപ്പോഴുളളതെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയില്‍ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ അറിയിച്ചു. സ്‌കൂളിലെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിച്ചെന്നും എംഎല്‍എ പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മൈക്കുകളും സുധാകരന്‍ തട്ടിമാറ്റി. കൈരളി ടിവി റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു. എച്ച് സലാമുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ക്ഷുഭിതനായത്. താന്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ് ചോദിച്ച സുധാകരന്‍ മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദിയെന്നും വിളിച്ചു. മുന്‍പ് അയാള്‍ വര്‍ഗീയ സംഘടനയില്‍ പ്രവര്‍ത്തിച്ച കാര്യം തനിക്ക് അറിയാമെന്നാണ് സുധാകരന്‍ പറഞ്ഞത്.
Content Highlights: Veteran leader G Sudhakaran triggers a huge political storm in Kerala, stating that "political criminals disguised as CPIM" are currently active, amid escalating factional disputes.