മാറുന്നത് ഷാജി അല്ല, ബാലേട്ടൻ; നേരത്തെ എന്നെ മതവാദിയാക്കി, ഇപ്പോൾ ആർഎസ്എസുകാരനും: കെ എം ഷാജി

'ഇടത് സര്‍ക്കാരിന്റെ കാലത്തും വീടുകളില്‍ ലോഗോ വെച്ചിട്ടുണ്ട്'

മാറുന്നത് ഷാജി അല്ല, ബാലേട്ടൻ; നേരത്തെ എന്നെ മതവാദിയാക്കി, ഇപ്പോൾ ആർഎസ്എസുകാരനും: കെ എം ഷാജി
dot image

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതില്‍ കുഴപ്പമില്ലെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ എം ഷാജി. ലോഗോ വെക്കുന്നത് നല്ലതാണെന്ന അഭിപ്രായമില്ലെന്നായിരുന്നു കെ എം ഷാജി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇടത് സര്‍ക്കാരിന്റെ കാലത്തും വീടുകളില്‍ ലോഗോ വെച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെടരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

എന്‍ ശേഷാദ്രിനാഥനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിലും കെ എം ഷാജി പ്രതികരിച്ചു. മന്ത്രിസഭയാണ് തീരുമാനമെടുത്തത്. തന്റെ അഭിപ്രായം പറഞ്ഞു. തന്റെ അറിവോടെയാണ് നിയമനം. എന്തെങ്കിലും അറിയാന്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു.

തനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. തന്നെയിപ്പോള്‍ ആര്‍എസ്എസുകാരന്‍ ആക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഎംഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പരിശോധനയുടെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചത് തട്ടിപ്പല്ലേ. വീട്ടുകാരുടെ അനുമതിയോടെയല്ലേ അവരെ പാര്‍പ്പിക്കുന്നത്. വീടുകളുടെ മുകളില്‍ ബോര്‍ഡ് വയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടുക്കുന്ന വീടുകളില്‍ പോലും ബോര്‍ഡ് വയ്ക്കുന്നതിനെ താന്‍ എതിര്‍ക്കുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ ലീഗ് നല്‍കിയ വീടുകളിലും ബോര്‍ഡ് വെച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. പരിശോധനയ്ക്ക് വേണ്ടി ലോഗോ വെച്ചിട്ട് നീക്കി എന്ന് പറയുന്നത് തെറ്റല്ലേയെന്നും ഷാജി ചോദിച്ചു. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും അത് യുഡിഎഫിന് അനുകൂലമല്ല, മറിച്ച് ബിജെപിക്ക് അനുകൂലമാണെന്നുമുള്ള സിപിഐഎം നേതാവ് എ കെ ബാലന്റെ വിമര്‍ശനത്തിലും അദ്ദേഹം പ്രതികരിച്ചു. മാറുന്നത് ഷാജി അല്ല, ബാലേട്ടനാണ് എന്നായിരുന്നു മറുപടി. നേരത്തെ താന്‍ മതവാദി എന്നായിരുന്നു, ഇപ്പോള്‍ ആര്‍എസ്എസുകാരന്‍ എന്നാണ് പറയുന്നത്. തനിക്ക് മാറ്റം ഇല്ലെന്നും ഷാജി പറഞ്ഞു. മദ്യത്തിന് വീര്യം കുറഞ്ഞതല്ല തനിക്ക് വീര്യം കുറഞ്ഞതാണ് പ്രശ്‌നം. സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റാല്‍ പ്രതിപക്ഷത്തിരുന്ന് സംസാരിക്കുന്നതുപോലെ പറ്റില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

മാറുന്നത് ഷാജി അല്ല, ബാലേട്ടനാണ് എന്നായിരുന്നു മറുപടി. നേരത്തെ താന്‍ മതവാദി എന്നായിരുന്നു, ഇപ്പോള്‍ ആര്‍എസ്എസുകാരന്‍ എന്നാണ് പറയുന്നത്. തനിക്ക് മാറ്റം ഇല്ലെന്നും ഷാജി പറഞ്ഞു. മദ്യത്തിന് വീര്യം കുറഞ്ഞതല്ല തനിക്ക് വീര്യം കുറഞ്ഞതാണ് പ്രശ്‌നം.

സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റാല്‍ പ്രതിപക്ഷത്തിരുന്ന് സംസാരിക്കുന്നതുപോലെ പറ്റില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

പിഎംഎവൈയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നായിരുന്നു കഴിഞ്ഞ ദിവസവും കെ എം ഷാജി വിശദീകരിച്ചത്. ലോഗോയില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും പാവപ്പെട്ട മനുഷ്യര്‍ക്ക് കിട്ടുന്ന വീടുകള്‍ ലോഗോയുടെ പേരില്‍ മുടക്കേണ്ടതില്ലെന്നും ഷാജി പറഞ്ഞിരുന്നു. 'ഫോട്ടോ വയ്ക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ പിഎംഎവൈ പദ്ധതി എതിര്‍ത്തത്. പിഎംഎവൈ വീടുകളില്‍ വയ്ക്കുന്ന എംബ്ലങ്ങളില്‍ പ്രധാനമന്ത്രിയുടെ പടമില്ല. മോദിയുടെ പടമുളള എംബ്ലം വയ്ക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ 5 ലക്ഷം വീടുകള്‍ നല്‍കിയെന്ന കണക്കാണ് നിയമസഭയില്‍ കൊടുത്തത്.

ഇതില്‍ ലൈഫ് മിഷന്‍ നല്‍കിയ 1.60 ലക്ഷം വീടുകള്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മ്മിച്ചവയാണ്. നഗരമേഖലയില്‍ 1.20 ലക്ഷം വീടുകളും റൂറല്‍ മേഖലയില്‍ 38,000 വീടുകളുമാണ് നല്‍കിയത്. പിഎംഎവൈയുടെ വീടുകളിലെല്ലാം എംബ്ലമുണ്ട്. എന്നാല്‍ ആ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ പടവുമില്ല, പേരുമില്ല. വീടുകളില്‍ എംബ്ലം വയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് താൻ പറഞ്ഞത്. കേരളത്തില്‍ പിഎംഎവൈ പ്രകാരം നല്‍കിയ 1.60 ലക്ഷം വീടുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാല്‍ താൻ തെറ്റ് സമ്മതിക്കാം എന്നും കെ എം ഷാജി പറഞ്ഞിരുന്നു.

Content Highlights: k m shaji against a k balan

dot image
To advertise here,contact us
dot image