

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ പരാഗ്വേ - ഓസ്ട്രേലിയ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും നോക്കൗട്ടിലേക്ക് ടിക്കറ്റ് എടുത്ത് ഓസ്ട്രേലിയ. ഇന്നത്തെ മത്സരം സമനിലയിൽ ആയെങ്കിലും മുൻ മത്സരങ്ങളിൽ നേടിയ പോയിന്റുകലാണ് ഓസ്‌ട്രേലിയയ്ക്ക് നോക്കൗട്ടിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കം നാല് പോയിന്റാണ് പരാഗ്വേയുടെ സമ്പാദ്യം. നിലവിൽ ടീമിന് തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമാണ് ഓസ്‌ട്രേലിയക്ക് ഉള്ളത്. ഇരുടീമുകൾക്കും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ രണ്ടാമത് എത്തുകയായിരുന്നു.
Content highlight: Australia draws with paraguay in FIFA World Cup 2026