

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.
ഓരോ വര്‍ഷവും ജൂണ്‍ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന എന്ന ലക്ഷ്യത്തോടെ 1987 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പൊതുഅസംബ്ലിയാണ് ലോക ലഹരി വിരുദ്ധ ദിനം നിശ്ചയിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ എക്‌സൈസ്, സാമൂഹികനീതി വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
Content Highlights- On World Anti Drug Day, authorities have declared a dry day on June 26 as part of nationwide observance and awareness efforts against drug and alcohol use