

തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയില്‍ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലത് എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. വിസിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു കെ സുരേന്ദ്രന്‍ കമന്റിട്ടത്.
സുരേന്ദ്രന്റെ കന്റിന് താഴെ നിരവധി പേര്‍ മറുപടിയുമായി എത്തി. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ സതീശനാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആര്‍എസ്എസിന്റെ വോട്ട് മറിച്ച് ജയിച്ചവര്‍ തന്നെ ഇത് പറയണം എന്ന് പറയൂ എന്നായിരുന്നു മറ്റൊരാള്‍ കമന്റിട്ടത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വൈസ് ചാന്‍സലര്‍മാരും ആര്‍എസ്എസ് സ്ഥാപകന്‍ ഗോള്‍വാൾക്കറുടെ ഫോട്ടോയ്ക്ക് വിളക്ക് തെളിയിച്ച സതീശനും മാപ്പ് പറയണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് വിവാദമായതോടെയായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വെച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് ആര്‍എസ്എസ് പരിപാടിയില്‍ അതിഥികളായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സംഘടിപ്പിച്ച പരിപാടിയിലാണ് കേരള വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ആര്‍ പ്രസാദ്, എംജി സര്‍വകലാശാല വൈസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി മാവൂത്ത് എന്നിവര്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
Content Highlighst- BJP leader K. Surendran posted a sarcastic remark in the comment section of a social media post by V. D. Satheesan.