ജോയിയുടെ കാര്യത്തിൽ പൊതുമാനദണ്ഡം ലംഘിച്ചു; പരിഭവം തുടർന്ന് വി ശിവൻകുട്ടി, സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

എംഎല്‍എമാര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഐഎമ്മിലെ സംഘടനാ രീതി

ജോയിയുടെ കാര്യത്തിൽ പൊതുമാനദണ്ഡം ലംഘിച്ചു; പരിഭവം തുടർന്ന് വി ശിവൻകുട്ടി, സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
dot image

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് സിപിഐഎമ്മില്‍ ഭിന്നതരൂക്ഷം. വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിലെ അതൃപ്തി വി ശിവന്‍കുട്ടി വീണ്ടും സസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സംസ്ഥാനത്താകെ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തപ്പോള്‍ സ്വീകരിച്ച പൊതുമാനദണ്ഡം ജോയിയുടെ കാര്യത്തില്‍ ലംഘിച്ചെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. എംഎല്‍എമാര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഐഎമ്മിലെ സംഘടനാ രീതി. എന്നാല്‍ ജില്ലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കത്തോടെ വി ജോയിയെ തിരിച്ചുകൊണ്ടുവരികയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും സ്ഥാനം ഒഴിഞ്ഞവരുണ്ടെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്.

ജില്ലാ കമ്മിറ്റിയില്‍ വി ജോയ് തുടരുന്നതിനോട് മൂന്ന് പേര്‍ മാത്രമാണ് വിയോജിച്ചത്. ഭിന്നത അതിരുവിടുമോയെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. കോര്‍പ്പറേഷന്‍ ഭരണം ബിജെപിയായതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ സംഘടന നേതൃത്വം സജീവമാക്കണമെന്നും കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വി ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും. വി ജോയിയെ തിരിച്ചുകൊണ്ടുവന്നതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ നിന്നും വി ശിവന്‍കുട്ടി വിട്ടുനിന്നിരുന്നു. സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ജോയിയെ നിലനിര്‍ത്താനുള്ള ധാരണയായത്.

Content Highlights: CPIM is facing internal disagreements over the Thiruvananthapuram district secretary post, with reported objections to the proposed appointment of V Joy and concerns raised within the leadership.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us