വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ കൂടി നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു
dot image

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. സംഘാടകരെ അസൗകര്യം അറിയിച്ചു. വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ എത്താന്‍ താമസിക്കും എന്നാണ് അറിയിച്ചത്. മന്ത്രിമാര്‍ അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കി. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

അതേസമയം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ കൂടി നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. വൈകിട്ട് നാല് മണിക്കുള്ള വന്ദേ ഭാരതത്തില്‍ എം ലിജുവും രമേശ് ചെന്നിത്തലയും ആലപ്പുഴയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ആലപ്പുഴ പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകീട്ട് നാല് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കേരള കൗമുദി വാര്‍ഷികാഘോഷവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരെ ആദരിക്കലുമായിരുന്നു നടക്കേണ്ടിയിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍എമാരായ ജി സുധാകരന്‍, പി പ്രസാദ്, സജി ചെറിയാന്‍, എം എസ് അരുണ്‍ കുമാര്‍, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ടായിരുന്നു. എത്താന്‍ കഴിയില്ലെന്ന് എംഎല്‍എ സജി ചെറിയാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Also Read:

മന്ത്രിയായതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങുന്ന ബിന്ദു കൃഷ്ണയുടെ നടപടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമായിരുന്നു വിമര്‍ശനം.

Content Highlights: Ramesh chennithala and M Liju skip the event attended by vellappally natesan

dot image
To advertise here,contact us
dot image