എസ്ഐആറിലൂടെ യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് രത്തൻ ഖേൽക്കർ, നിയമനം ദുരൂഹം: എം വി ജയരാജൻ

കെ സി വേണുഗോപാലിൻ്റെയും ചെന്നിത്തലയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത് രത്തൻ ഖേൽക്ക‍ർ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിലെ ഭിന്നതയാണെന്നും എം വി ജയരാജൻ

എസ്ഐആറിലൂടെ യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് രത്തൻ ഖേൽക്കർ, നിയമനം ദുരൂഹം: എം വി ജയരാജൻ
dot image

കൊച്ചി: രത്തൻ ഖേൽക്കറുടെ നിയമനം ദുരൂഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം വി ജയരാജൻ. ബം​ഗാളിൽ ബിജെപി സ്വീകരിച്ച നയം തന്നെയാണ് കേരളത്തിൽ കോൺ​ഗ്രസ് സ്വീകരിച്ചതെന്നും ബിജെപി -കോൺഗ്രസ് ബന്ധത്തിന്റെ വിശ്വാസ്യത സുദൃഢമായെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി. എസ്ഐആറിലൂടെ യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് രത്തൻ ഖേൽക്കർ. അർഹരെ കൂട്ടത്തോടെ നീക്കം ചെയ്ത്,അനർഹരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. വ്യാജ വോട്ടർമാരെ ചേർക്കുന്നതിൽ യുഡിഎഫിനൊപ്പം രത്തൻ ഖേൽക്കർ കൂട്ടുനിന്നുവെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി.

ബി ജെ പി യുമായി അടുപ്പമുള്ള മുഖ്യമന്ത്രിയാണ് സതീശനെന്ന് കുറ്റപ്പെടുത്തിയ എം വി ജയരാജൻ വി ഡി സതീശൻ്റെ ദുരൂഹമായ മംഗലാപുരം സന്ദർശനവും കൂട്ടിവായിക്കണമെന്നും ചൂണ്ടിക്കാണിച്ചു. കെ സി വേണുഗോപാലിൻ്റെയും ചെന്നിത്തലയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത് രത്തൻ ഖേൽക്ക‍ർ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിലെ ഭിന്നതയാണെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടി സമ്മേളനങ്ങളിലെ വിമർശനം വസ്തുതയാണെന്ന് സമ്മതിച്ച എം വി ജയരാജൻ ഏതെങ്കിലും ഒരു വ്യക്തിക്ക് നേരെയല്ല വിമർശനം, അത് മാധ്യമസൃഷ്ടിയാണെന്നും വ്യക്തമാക്കി.

നേരത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ അം​ഗം മുഹമ്മദ് സലീമും രത്തൻ ഖേൽക്കറുടെ നിയമനത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് രം​ഗത്ത് വന്നിരുന്നു. രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യമുണ്ടെന്നായിരുന്നു സിപിഐഎം പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിൻ്റെ പ്രതികരണം. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിലായിരുന്നു മുഹമ്മദ് സലീമിൻ്റെ പ്രതികരണം. ബം​ഗാളിൽ ബിജെപി സർക്കാരിൻ്റെ സമാനമായ നിയമനത്തെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശം കോൺ​ഗ്രസിനില്ലെന്നും കോൺ​ഗ്രസും ബിജെപിയും പിന്തുടരുന്ന രീതികൾ ഒന്നാണെന്നും മുഹമ്മദ് സലീം ചൂണ്ടിക്കാണിച്ചു. ഐഎഎസ്-ഐപിഎസ് ലോബിക്ക് ഈ പാർട്ടികളോട് അടുത്ത ബന്ധമുണ്ടെന്നും ഈ നിയമനങ്ങൾ തെരഞ്ഞെടുപ്പിലെ സുതാര്യത സംബന്ധിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുന്നെന്നും മുഹമ്മദ് സലീം കുറ്റപ്പെടുത്തി. ഈ നിയമങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടായ മാറ്റം അല്ലെന്നും സിപിഐഎം പശ്ചിമബം​ഗാൾ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

ഇതിനിടെ വിവാദങ്ങൾ അവ​ഗണിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റിരുന്നു. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ ചുമതലയേറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ നിയമനം ഏറ്റെടുത്തത്. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ഇതിനിടെ വിമർശനം കടുക്കുകയാണ്. ബം​ഗാളിലേത് സമാനമാണ് നിയമനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ-കോൺ​ഗ്രസ് ഡീൽ സംശയിക്കുന്നുവെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്. ബം​ഗാളിൽ സമാനനിയമനം ദേശീയ വിഷയമാക്കി ഉയർത്തിയ രാ​ഹുൽ ​ഗാന്ധിക്ക് കേരളത്തിലെ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ വിമർശനം.

Content Highlights: Senior CPM leader MV Jayarajan has alleged that Ratan Khelkar played a key role in bringing the UDF to power through the controversial SIR and raised serious doubts over the transparency of his appointment.

dot image
To advertise here,contact us
dot image