

പത്തനംതിട്ട: സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം. 'ചാം ചച്ച ചോം ചച്ച' പാട്ട് പോലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനമെന്നാണ് വിമര്‍ശനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും അതേ പാര്‍ട്ടിയിലാണ് ഭാര്യ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടതെന്നും വിമര്‍ശിച്ചു.
പി ബി അംഗം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് മാതൃകയാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോവൂര്‍ കുഞ്ഞുമോനെ തോല്‍പ്പിക്കാന്‍ പത്തനംതിട്ടയിലെ കെഎസ്‌കെടിയു നേതാവ് ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. കെപിഎംഎസ്സിനെ കൂട്ടുപിടിച്ചാണ് നേതാവ് ഈ ശ്രമം നടത്തിയത്. കുന്നത്തൂര്‍ സീറ്റ് അടുത്ത തവണ ഉറപ്പാക്കാനാണ് ഈ നേതാവ് ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം.
സിപിഐക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. അടൂരില്‍ സിപിഐ ഒന്നും ചെയ്തില്ലെന്നും ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ട് എല്‍ഡിഎഫിന് ക്ഷീണമായെന്നുമാണ് വിമര്‍ശനം. 'പ്രിജി കണ്ണന്‍ എന്ന സൗമ്യ മുഖത്തെ സ്ഥാനാര്‍ത്ഥി ആക്കിയത് മാത്രമാണ് സിപിഐയുടെ സംഭാവന. എല്ലാ വോട്ടും എല്‍ഡിഎഫിന് എന്ന് പറഞ്ഞ് കെപിഎംഎസ് നേതാക്കള്‍ പണം വാങ്ങിയതായുള്ള ആരോപണം അന്വേഷിക്കണം', കമ്മിറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
Content Highlights: Crticism against M V Govindan at CPIM Adoor area committee meeting