'പാർട്ടി കൈവിടില്ലെന്നാണ് വിശ്വാസം'; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഐ സി ബാലകൃഷ്ണൻ

സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ യാതന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

'പാർട്ടി  കൈവിടില്ലെന്നാണ് വിശ്വാസം'; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഐ സി ബാലകൃഷ്ണൻ
dot image

കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ഐ സി ബാലകൃഷ്ണന്‍. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടിയും നേതാക്കളും കൈവിടില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ യാതന അനുഭവിക്കുന്നുണ്ട്. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വകുപ്പ് അനിവാര്യമാമെന്നും അത് തനിക്ക് ലഭിച്ചാല്‍ വളരെ കൃത്യമായി കൈകാര്യം ചെയ്യുമെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഒരു പട്ടിക വര്‍ഗക്കാരനെന്ന നിലയ്ക്ക് ഏറ്റവും താഴേത്തട്ടില്‍ വളര്‍ന്നുവന്ന എന്റെ ബയോഡാറ്റ കൃത്യമായി അറിയുന്ന നേതൃത്വം തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടികജാതി, പട്ടിക വര്‍ഗം എന്നിങ്ങനെ വകുപ്പുകൾ വിഭജിച്ചിട്ടുണ്ടായിരുന്നു. ആ സ്റ്റാറ്റസ് കോ നലവില്‍ വരണം.

സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ യാതന അനുഭവിക്കുന്നുണ്ട്. അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ യോജിപ്പിച്ച് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരു വകുപ്പ് വേണം. നാലാമത്തെ ടേമാണ് ഞാന്‍ വിജയിച്ചത്. ഒര് മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചാണ് ഞാന്‍ വിജയിച്ചത്. പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. എന്റെ പാര്‍ട്ടിയും നേതാക്കളും കൈവിടില്ല എന്നാണ് എന്റെ വിശ്വാസം. പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ വകുപ്പ് വളരെ കൃത്യമായി കൈകാര്യം ചെയ്യും', ഐസി ബാലകൃഷ്ണൻ പറഞ്ഞു.

രാവിലെ ഐസി ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയിരുന്നു. നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ തന്റെ ആവശ്യം ഐ സി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ചുവെന്നാണ് വിവരം. ഐ സി ബാലകൃഷ്ണനായി രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്. ഐസി ബാലകൃഷ്ണന് പുറമെ അന്‍വര്‍ സാദത്തിനെയും പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ മുന്നോട്ട് വെക്കുന്നത്.

Content Highlights:IC Balakrishnan confident that the party will consider him for ministerial post

dot image
To advertise here,contact us
dot image