

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വയലാർ രവി എന്റെ മുതിർന്ന നേതാവാണ്. അദ്ദേഹം തങ്ങളുടെയൊക്കെ ആവേശം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയതാണ്. കണ്ട് സംസാരിച്ചു. അദ്ദേഹം അനുഗ്രഹിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. വാഴക്കാലയിലുള്ള വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വി ഡി സതീശന് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
അതേസമയം വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കും ക്ഷണം ഉണ്ട്. ചീഫ് സെക്രട്ടറി എ ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.
Content Highlight : Newly appointed Chief Minister V. D. Satheesan visited senior Congress leader Vayalar Ravi