

മലപ്പുറം: മന്ത്രിമാരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനിക്കുമെന്ന് എം കെ മുനീര്‍. മികച്ച വിജയത്തിനുള്ള അര്‍ഹമായ പരിഗണന ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് ആര്‍ക്കും പുറത്ത് ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യം ഇല്ലെന്ന് എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ചര്‍ച്ച നീളുന്ന സാഹചര്യത്തില്‍ പുറത്ത് ഇറങ്ങി നടക്കാന്‍ സാധിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു.
'എല്ലാവര്‍ക്കും നന്നായി നടക്കാന്‍ പറ്റുന്നുണ്ട്. ഘടകക്ഷികളെ അവഗണിച്ചു എന്ന് അഭിപ്രായമില്ല. വഴിയെ പോകുന്നവര്‍ എന്തെങ്കിലും പറയുന്നത് കാര്യമാക്കേണ്ട. വകുപ്പുകള്‍ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. അത് നേതൃത്വം തീരുമാനിക്കും', എം കെ മുനീര്‍ പറഞ്ഞു.
സിപിഐഎമ്മിന് പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച വൈകിട്ട് 5.30ന് നടക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് 6.55ന് ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
Content Highlights: Muslim League leader M K Muneer about Kerala CM discussion