'ഭരണം കിട്ടിയാല്‍ എന്ത് ഗുണ്ടായിസവും കാണിക്കുമോ?, KSU നേതാവിന്റെ വിരട്ടല്‍ കയ്യില്‍ വെച്ചാല്‍ മതി'

അധ്യാപകരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ജെയിംസ് സാമുവൽ പറഞ്ഞു

'ഭരണം കിട്ടിയാല്‍ എന്ത് ഗുണ്ടായിസവും കാണിക്കുമോ?, KSU നേതാവിന്റെ വിരട്ടല്‍ കയ്യില്‍ വെച്ചാല്‍ മതി'
dot image

ആലപ്പുഴ : ആലപ്പുഴയില്‍ കോളേജ് അധ്യാപകനെ വകവരുത്തുമെന്ന കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിൻ്റെ ഭീഷണിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. ഭരണം കിട്ടിയാല്‍ എന്ത് ഗുണ്ടായിസവും കാണിക്കുമോയെന്നായിരുന്നു ജെയിംസിൻ്റെ ചോദ്യം. കെഎസ്‌യു നേതാവിന്റെ വിരട്ടലൊക്കെ കയ്യില്‍ വെച്ചാല്‍ മതി. അധ്യാപകരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ജെയിംസ് പറഞ്ഞു.

കായംകുളം എംഎസ്എം കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയും AKCPTA സംസ്ഥാന ഭാരവാഹിയുമായ കെ എം അനിൽകുമാറിനെയാണ് മുഹമ്മദ് സുഹൈൽ ഭീഷണിപ്പെടുത്തിയത്. വാട്സ്ആപ്പിലേക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. 'നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളൂ. നിന്നെയും ഫാറൂഖിനെയും അന്‍വറിനെയും ഞാൻ നശിപ്പിക്കും. എനിക്ക് വേണ്ടി വിളിക്കുന്നത് മുഖ്യമന്ത്രിയാകും. എന്ത് കാണിക്കണമെന്ന് എനിക്ക് അറിയാം അത് ഞാന്‍ കാണിച്ചും തരും' എന്നായിരുന്നു സുഹൈലിന്റെ ഭീഷണി സന്ദേശം.

ഹാജർ ഇല്ലാത്തതിനാൽ എംഎസ്എം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വൈരാ​ഗ്യമാണ് ഭീഷണിപ്പെടുത്തലിന് പിന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോളേജിൽ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗത്തിന്റെ ഓഫീസ് വാതിലിൽ കോൺഗ്രസ്‌, കെഎസ്‌യു പതാകകൾ കെട്ടുകയും ചിത്രം വാട്സ്ആപ്പ് പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight : KSU secretary allegedly threatened that the college teacher in Alappuzha would not be spared, DYFI Alappuzha district secretary James Samuel has responded.

dot image
To advertise here,contact us
dot image