

കോഴിക്കോട്: തങ്ങളുടെ പഴയ കോട്ടയായ തിരുവമ്പാടി തിരിച്ചുപിടിച്ച് യുഡിഎഫ്. 6741 വോട്ടുകള്‍ക്കാണ് മുസ്‌ലിം ലീഗിലെ സി കെ കാസിം വിജയിച്ചു കയറിയത്. സിറ്റിംഗ് എംഎല്‍എ ലിന്റോ ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യഘട്ടം മുതല്‍ അവസാനിക്കുന്നത് വരെ ലീഡ് നിലനിര്‍ത്താന്‍ കാസിമിനായി. ആകെയുള്ള ഏഴില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചിലും മുന്നിലെത്താന്‍ കാസിമിന് കഴിഞ്ഞു.
പുതുപ്പാടിയില്‍ 3532,കോടഞ്ചേരിയില്‍ 1461,കാരശേരിയില്‍ 169,കൂടരഞ്ഞിയില്‍ 456, കൊടിയത്തൂരില്‍ 1965 എന്നിങ്ങനെയാണ് യുഡിഎഫ് ലീഡ് നേടിയത്. അതേ സമയം തിരുവമ്പാടി പഞ്ചായത്തില്‍ 2011 വോട്ടുകളുടെയും മുക്കം നഗരസഭയില്‍ 398 വോട്ടുകളുടെയും ലീഡാണ് ലിന്റോ ജോസഫ് നേടിയത്.
സി കെ കാസിം 75962 വോട്ടുകളാണ് നേടിയത്. ലിന്റോ ജോസഫ് 69319 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് 7273 വോട്ടും നേടി.
Content Highlights: UDF reclaims its traditional stronghold Thiruvambady