സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരു മരണം കൂടി; ഇടുക്കി കാഞ്ഞാര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരു മരണം കൂടി; ഇടുക്കി കാഞ്ഞാര്‍ സ്വദേശിക്ക് ദാരുണാന്ത്യം
dot image

ഇടുക്കി: ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് ഒരാള്‍ മരിച്ചു. കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ തളിപ്പറമ്പിലും ഇന്ന് ഒരാള്‍ പാമ്പുകടിയേറ്റ് മരിച്ചു. തളിപ്പറമ്പ് പട്ടുവം സ്വദേശിനി നഫീസ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു കടിയേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശംഖുവരയനാണ് കടിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: One died due to snake bite in Idukki

dot image
To advertise here,contact us
dot image