തിരുവനന്തപുരത്ത് പതിനാലുകാരിക്ക് പാമ്പുകടിയേറ്റു

കഴിഞ്ഞ ദിവസം പോത്തന്‍കോടും വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റിരുന്നു

തിരുവനന്തപുരത്ത് പതിനാലുകാരിക്ക് പാമ്പുകടിയേറ്റു
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പോത്തന്‍കോടും വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റിരുന്നു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗയ്ക്കാണ് പാമ്പുകടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍വെച്ചാണ് പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റത്. ഇടതുകാലിന്റെ ചെറുവിരലിലാണ് പാമ്പുകടിച്ചത്. ഉടന്‍ തന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വര്‍ക്കലയില്‍ ആശാ വര്‍ക്കര്‍ക്കും പാമ്പുകടിയേറ്റിരുന്നു. ചരുവിള വീട്ടില്‍ ഷംന (32)യ്ക്കാണ് പാമ്പുകടിയേറ്റത്. ഉച്ചയ്ക്ക് അടുക്കള ഭാഗത്തെ കിണറ്റിന് സമീപം ഇഴഞ്ഞുവന്ന മൂര്‍ഖന്‍ പാമ്പിനെ ഷംന അബദ്ധത്തില്‍ ചവിട്ടുകയും പാമ്പിന്റെ കടിയേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഷംനയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റി വെനം നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.

Content Highlights: A 14-year-old girl was bitten by a snake in Thiruvananthapuram.

dot image
To advertise here,contact us
dot image