സായിയുടെ ബാറ്റിങ്ങ് ചൂടിൽ പൊള്ളി CSK; ഗുജറാത്തിന് അനായാസ ജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

സായിയുടെ ബാറ്റിങ്ങ് ചൂടിൽ പൊള്ളി CSK; ഗുജറാത്തിന് അനായാസ ജയം
dot image

ചെന്നൈ സൂപ്പർ കിങ്സിനെതിരെ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഗുജറാത്ത് നേടിയത്. ചെന്നൈ മുന്നോട്ടുവെച്ച 159 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 പന്തുകൾ ബാക്കിനിൽക്കെ ഗില്ലും സംഘവും മറികടന്നു.

46 പന്തിൽ ഏഴ് സിക്‌സറും നാല് ഫോറുകളും അടക്കം 87 റൺസ് നേടിയ സായ് സുദർശൻ മിന്നും പ്രകടനം നടത്തി. ശുഭ്മാൻ ഗിൽ 33 റൺസും ജോ ബട്ട്ലർ 39 റൺസും നേടി.

Also Read:

നേരത്തെ ടോപ് ഓർഡറും മിഡിൽ ഓർഡറും തകർന്നെങ്കിലും ഒരൊറ്റത്ത് പൊരുതി നിന്ന റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സാണ് ചെന്നൈയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിലെത്തിച്ചത്.

റുതുരാജ് പുറത്താകാതെ 60 പന്തിൽ 74 റൺസ് നേടി. നാല് സിക്‌സറും ആറ് ഫോറുകളൂം അടക്കമായിരുന്നു ഇന്നിങ്‌സ്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.

ദുബെ (22 ), ജാമി വർട്ടൺ (18 ), കാർത്തിക് ശർമ(15 ), സഞ്ജു സാംസൺ (11 ) എന്നിവരും ചെറിയ സംഭാവന നൽകി. നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി.

content highlights;  gujarat-titans-beat-csk-by-8-wickets-chepauk

dot image
To advertise here,contact us
dot image