

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ഭൂമിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവാന്‍വിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. പാറശ്ശാല റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹം കിടന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മദ്യപിച്ച് ഇന്നലെ മുതല്‍ ഇവിടെ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് വിവരം. സൂര്യാതപമാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights- A middle aged man was found dead on railway land in Parassala, Kerala.