

ഗുജറാത്ത് ടൈറ്റൻസിനെതിരെ അത്ഭുതപ്പെടുത്തുന്ന വിക്കറ്റ് കീപ്പിംഗുമായി സഞ്ജു സാംസൺ. നൂർ അഹമ്മദിന്റെ പന്തിൽ ശുഭ്മാൻ ഗില്ലിനെ മില്ലീ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സഞ്ജു സ്റ്റാംപ് ചെയ്തത്. വിക്കറ്റിന് പിന്നിലെ തല ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്.
Sanju Samson Stumping to gill#CSKvsGTpic.twitter.com/8mEgyexS6w
— sanjeev Dsr (@Varisuthehunter) April 26, 2026
ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. 23 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 33 റൺസുമായി മിന്നും ഫോമിലായിരുന്നു അപ്പോൾ ഗിൽ. നല്ലൊരു ഷോട്ട് അടിക്കാൻ ക്രീസിൽ നിന്നും പുറത്തേക്ക് കയറി അടിച്ച ഗിൽ പന്ത് മിസ് ആയതോടെ ക്രീസിലേക്ക് കാൽ കുത്തിയെങ്കിലും ഞൊടിയിടയിൽ സഞ്ജു വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നൽകാനും ഇതിലൂടെ സഞ്ജുവിന് സാധിച്ചു. നിലവിൽ 8 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്.
നേരത്തെ ടോപ് ഓർഡറും മിഡിൽ ഓർഡറും തകർന്നെങ്കിലും ഒരൊറ്റത്ത് പൊരുതി നിന്ന റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സാണ് ചെന്നൈയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിലെത്തിച്ചത്.
റുതുരാജ് പുറത്താകാതെ 60 പന്തിൽ 74 റൺസ് നേടി. നാല് സിക്‌സറും ആറ് ഫോറുകളൂം അടക്കമായിരുന്നു ഇന്നിങ്‌സ്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. ശിവം ദുബെ (22 ), ജാമി വർട്ടൺ (18 ), കാർത്തിക് ശർമ(15 ), സഞ്ജു സാംസൺ (11 ) എന്നിവരും ചെറിയ സംഭാവന നൽകി. നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി.
content highlights; msdhoni-style-stumping-by-sanju-samson-viral