പാലക്കാട് വോട്ടിന് പണം:ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് KC വേണുഗോപാൽ;തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

ശോഭാ സുരേന്ദ്രനെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കുന്നതിന് പുറമേ ക്രിമിനല്‍ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

പാലക്കാട് വോട്ടിന് പണം:ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് KC വേണുഗോപാൽ;തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
dot image

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നല്‍കിയ സംഭവത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. ഇതേ വിഷയത്തില്‍ അന്വേഷിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എഐസിസി നിയമ വിഭാഗം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പിന് തൊട്ടുതലേന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയ ശോഭ സുരേന്ദ്രന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനവും ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് പരാതിയില്‍ കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ശോഭാ സുരേന്ദ്രനെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കുന്നതിന് പുറമേ ക്രിമിനല്‍ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രനും സംഘവും പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ വീഡിയോ ദൃശ്യവും അത് സംബന്ധിച്ച മാധ്യമവാര്‍ത്തകളും കെ സി വേണുഗോപാല്‍ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ഏറ്റവും ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ ഏജന്റോ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 123 പ്രകാരവും 2023ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 170പ്രകാരവും തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുമെന്നും കുറ്റക്കാര്‍ രാജ്യത്തെ ക്രിമിനല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടതാണെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Content Highlights: AICC leader K C Venugopal complaint against Sobha Surendran on money for vote incident at Palakkad

dot image
To advertise here,contact us
dot image