'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'; പരാതി നൽകി സണ്ണി ജോസഫ്

സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്

'കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം'; പരാതി നൽകി സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്.

കെ സുധാകരന് കണ്ണൂരിൽ സീറ്റ് നൽകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്. ഇതിനെതിരെയാൈണ് കെപിസിസി അധ്യക്ഷൻ പരാതിയുമായി രംഗത്തെത്തിയത്.

കത്ത് പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി വേണമെന്നാണ് സണ്ണി ജോസഫിൻ്റെ ആവശ്യം. പരാജയഭീതിയിൽ എതിരാളികൾ സൃഷ്ടിച്ച കത്താണ് പ്രചരിക്കുന്നതെന്നാണ് സണ്ണി ജോസഫ് പറയുന്നത്. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചെന്നും അദേഹം പരാതിയിൽ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ ഉടൻ തന്നെ നീക്കണമെന്നും ഇതിനെതിരെ കർശമന നടപടി എടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Content Highlights: 'The letter circulating against K Sudhakaran is fake, action should be taken'; Sunny Joseph files complaint

dot image
To advertise here,contact us
dot image