

കൊച്ചി: എറണാകുളം എടയാറില്‍ ഇതരസംസ്ഥാന തൊഴിലാളി ജോലി സ്ഥലത്ത് വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാര തുക നല്‍കാതെ സി ജി ലൂബ്രിക്കന്‍സ് കമ്പനി. ഇടപെടല്‍ ആവശ്യപ്പെട്ട് സമരസമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
അസിസ്റ്റന്റ് കളക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് ലക്ഷം രൂപ കൈമാറുകയും പിന്നീട് പത്ത് ലക്ഷം രൂപ ലേബര്‍ ഓഫീസ് വഴി നല്‍കാമെന്നുമാണ് കമ്പനി അറിയിച്ചത്. എന്നാല്‍ അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും നഷ്ടപരിഹാരത്തില്‍ ബാക്കി തുക കമ്പനി കുടുംബത്തിന് കൈമാറിയിട്ടില്ല.
കരി ഓയില്‍ സംസ്‌കരണ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് കഴിഞ്ഞ 26-ാം തീയതിയാണ് തൊഴിലാളി മരിച്ചത്. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
അപകടത്തിന് പിന്നാലെ കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡിപ്പാര്‍ട്‌മെന്റാണ് നിര്‍ദേശം നല്‍കിയത്.
Content Highlights: CG Lubricants Company fails to pay compensation in Ernakulam Edaya non-state worker's death at work