'കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് അദ്ദേഹം,രാഹുൽഗാന്ധി ആദ്യം സ്വന്തം വീട്ടിൽപോയി നോക്കണം'; എളമരം കരീം

കെ കരുണാകരൻ പോലും സോണിയാ ഗാന്ധിയെ കാണാൻ ദിവസങ്ങളാണ് കാത്തുനിന്നത് എന്നും എളമരം കരീം

'കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് അദ്ദേഹം,രാഹുൽഗാന്ധി ആദ്യം സ്വന്തം വീട്ടിൽപോയി നോക്കണം'; എളമരം കരീം
dot image

കോഴിക്കോട്: 'പോറ്റിയെ കേറ്റി'യെ പാരഡി ഗാനം പാടിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എളമരം കരീം. ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് രാഹുൽ ഗാന്ധി എന്നും സർക്കാരിനെ പാട്ട് പാടി കളിയാക്കി പ്രചരണം നടത്തുകയാണ് എന്നും എളമരം കരീം പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യം സ്വന്തം വീട്ടിൽ പോയി നോക്കണം. സ്പെഷ്യൽ സെക്യൂരിറ്റി ഉള്ള സോണിയാ ഗാന്ധിയെ കാണാൻ എങ്ങനെ അനുമതി ലഭിച്ചു എന്നും കെ കരുണാകരൻ പോലും സോണിയാ ഗാന്ധിയെ കാണാൻ ദിവസങ്ങളാണ് കാത്തുനിന്നത് എന്നും എളമരം കരീം വിമർശിച്ചു.

വിവാദ എഫ്‌സിആർഎ നിയമഭേദഗതിയിലും എളമരം കരീം പ്രതികരിച്ചു. എഫ്‌സിആർഎ ബില്ല് പാസാക്കുന്നതോടെ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധി സർക്കാറാണ് എഫ്‌സിആർഎ നിയമം ആദ്യം കൊണ്ടുന്നത്. കത്തി നിൽക്കുന്ന വിഷയത്തിൽ കേരളത്തിലെത്തിയിട്ടും രാഹുൽ ഗാന്ധി നിലപാട് പറഞ്ഞില്ല. ബിൽ ചർച്ചയായപ്പോൾ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവില്ല എന്നും എളമരം കരീം കുറ്റപ്പെടുത്തി.

അതേസമയം, വിവാദ എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ ചർച്ചയ്‌ക്കെടുത്തില്ല. പ്രതിപക്ഷം അടക്കം കനത്ത പ്രതിഷേധം അഴിച്ചുവിടവെയാണ് കേന്ദ്രസർക്കാർ ചർച്ചയ്‌ക്കെടുക്കാതെ ഇരുന്നത്. ലോക്സഭയ്ക്ക് അകത്തും പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ വലിയ പ്രതിഷേധമാണ് നടത്തിയത്.

എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റ് കവാടത്തിന് മുൻപിലാണ് ബാനർ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. ഭേദഗതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു. ബില്‍ വിദേശപണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

Content Highlights: Elamaram Kareem strongly criticized Rahul Gandhi following a controversial song performance. Kareem alleged that Rahul Gandhi is merely repeating statements made by irresponsible Congress leaders and accused him of mocking the government through songs as part of political campaigning.

dot image
To advertise here,contact us
dot image