'ജോലി വാഗ്ദാനം ചെയ്ത് പീഡനം'; പാലക്കാട് നഗരസഭ വാർഡ് കൗൺസിലറിനെതിരെ പരാതിയുമായി ദളിത് യുവതി

പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകി

'ജോലി വാഗ്ദാനം ചെയ്ത്  പീഡനം'; പാലക്കാട് നഗരസഭ വാർഡ് കൗൺസിലറിനെതിരെ പരാതിയുമായി ദളിത് യുവതി
dot image

പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാർഡ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരെയാണ് ദളിത് യുവതിയുടെ പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞു.

ഗർഭിണിയാണെന്നറിയിച്ചപ്പോൾ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിച്ചെന്നും അതിജീവിത പറഞ്ഞു. പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് യുവതി പരാതി നൽകിയത്.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡിച്ചത്. ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു. ഷാഫി പറമ്പിൽ എംപി തൻ്റെ ആശാനാണെന്നും എംഎൽഎമാർ എംപിമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും അതിജീവിത റിപ്പോർട്ടറിനോട് വ്യക്തമാക്കി. മരുന്ന് കഴിക്കാൻ വിസമ്മതിച്ചു. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ചതിക്കപ്പെട്ടെന്ന് മനസ്സിലായെന്നും യുവതി പറഞ്ഞു.

ലൈംഗിക പീഡന പരാതികൾക്കിടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

Content Highlights: woman complaint against palakkad Congress ward councilor

dot image
To advertise here,contact us
dot image