മൂന്നാം ഊഴം ലക്ഷ്യമിട്ട് എൽഡിഎഫും അധികാരം തിരിച്ച് പിടിക്കാൻ യുഡിഎഫും കൊമ്പുകോർക്കുമ്പോൾ കേരളത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് മത്സരമെന്ന പ്രതീതിയാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിൽ ആർക്കാണ് മുൻതൂക്കമെന്ന പ്രവചനങ്ങളും അവകാശവാദങ്ങളും ഇതിനൊപ്പം തർക്കവിതർക്കങ്ങളായി മാറിയിട്ടുണ്ട്. 2008ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എൽഡിഎഫും യുഡിഎഫും തുടർച്ചയായി വിജയിക്കുന്ന 86 മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. എൽഡിഎഫ് 57 മണ്ഡലങ്ങളിലും യുഡിഎഫ് 29 മണ്ഡലങ്ങളിലും 2011മുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയിച്ചിരുന്നു. ഇതു കൂടാതെ ഈ തെരഞ്ഞെടുപ്പുകളിൽ രണ്ട് പക്ഷത്തേക്കും മാറി മറിഞ്ഞ 54 നിയമസഭാ മണ്ഡലങ്ങളുമുണ്ട്.
ഈ നിലയിൽ 2011 മുതൽ സ്ഥിരമായി വിജയിക്കുന്ന മണ്ഡലങ്ങൾ നിലനിർത്തിയാൽ കേവല ഭൂരിപക്ഷ സ്വന്തമാക്കാൻ എൽഡിഎഫിന് ഇതിന് പുറമെ 14 സീറ്റുകളിൽ മാത്രം വിജയിച്ചാൽ മതി. എന്നാൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി വിജയിച്ച 29 മണ്ഡലങ്ങൾ നിലനിർത്തിയാലും ഇതിന് പുറമെയുള്ള 42 സീറ്റുകളിൽ വിജയിച്ചാൽ മാത്രമേ യുഡിഎഫിന് അധികാരത്തിൽ വരാൻ കഴിയുകയുള്ളു. വളരെ കൗതുകരമായി തോന്നാവുന്ന ഈ കണക്കുകൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷെ നിർണ്ണായകമാണ്.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ 2011 മുതൽ തുടർച്ചയായി എൽഡിഎഫ് വിജയിക്കുന്ന 3 മണ്ഡലങ്ങളാണ് ഉള്ളത്. ആറ്റിങ്ങൽ, ചിറയൻകീഴ്, വാമനപുരം എന്നീ മണ്ഡലങ്ങളിൽ 2011 മുതൽ എൽഡിഎഫാണ് വിജയിക്കുന്നത്. എന്നാൽ തലസ്ഥാന ജില്ലയിൽ യുഡിഎഫിന് അത്തരമൊരു നേട്ടം അവകാശപ്പെടാൻ കഴിയുന്ന മണ്ഡലമില്ല.
അറ്റിങ്ങൽ-LDF
- 2011- ബി സത്യൻ- സിപിഐഎം-30065
- 2016-ബി സത്യൻ-സിപിഐഎം-40383
- 2021-ഒ എസ് അംബിക-സിപിഐഎം-31639
വാമനപുരം-LDF
- 2011- കോലിയക്കോട് എൻ കൃഷ്ണൻ നായർ-സിപിഐഎം- 2236
- 2016- ഡി കെ മുരളി-സിപിഐഎം-9596
- 2021-ഡി കെ മുരളി- സിപിഐഎം-10242
ചിറയൻകീഴ്-LDF
- 2011-വി ശശി-സിപിഐ- 12225
- 2016- വി ശശി-സിപിഐ- 14322
- 2021- വി ശശി-സിപിഐ-14017
കൊല്ലം ജില്ല
2011മുതൽ എൽഡിഎഫ് തുടർച്ചയായി വിജയിക്കുന്ന എഴ് മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിൽ ഉള്ളത്. ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം, ചടയമംഗലം, ചാത്തന്നൂർ, പുനലൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി എൽഡിഎഫ് തുടർച്ചയായി വിജയിച്ച് വരുന്നത്. എന്നാൽ ഈ നേട്ടം അവകാശപ്പെടാൻ കഴിയാവുന്ന മണ്ഡലങ്ങൾ കൊല്ലം ജില്ലയിൽ യുഡിഎഫിനില്ല.
ഇരവിപുരം-LDF
- 2011-എ എ അസീസ്-ആർഎസ്പി-8012
- 2016-എം നൗഷാദ്-സിപിഐഎം-28803
- 2021-എം നൗഷാദ്-സിപിഐഎം- 28121
കുന്നത്തൂർ-LDF
- 2011- കോവൂർ കുഞ്ഞുമോൻ-ആർഎസ്പി -12088
- 2016-കോവൂർ കുഞ്ഞുമോൻ- ആർഎസ്പി എൽ- 20529
- 2021-കോവൂർ കുഞ്ഞുമോൻ-ആർഎസ്പി എൽ-2790
കൊട്ടാരക്കര-LDF
- 2011-പി ഐഷ പോറ്റി-സിപിഐഎം-20592
- 2016-പി ഐഷ പോറ്റി-സിപിഐഎം- 42632
- 2021-കെ എൻ ബാലഗോപാൽ-സിപിഐഎം-10814
കൊല്ലം-LDF
- 2011-പി കെ ഗുരുദാസൻ-സിപിഐഎം-8540
- 2016-എം മുകേഷ്-സിപിഐഎം-17611
- 2021-എം മുകേഷ്-സിപിഐഎം-2072
ചടയമംഗലം-LDF
- 2011-മുല്ലക്കര രത്നാകരൻ-സിപിഐ- 23624
- 2016-മുല്ലക്കര രത്നാകരൻ-സിപിഐ-21928
- 2021-ജെ ചിഞ്ചുറാണി-സിപിഐ-13678
ചാത്തന്നൂർ-LDF
- 2011- ജി എസ് ജയലാൽ-സിപിഐ-12589
- 2016-ജി എസ് ജയലാൽ-സിപിഐ- 34407
- 2021-ജി എസ് ജയലാൽ- സിപിഐ- 17206
പുനലൂർ-LDF
- 2011-അഡ്വ. കെ രാജു-സിപിഐ-18005
- 2016-അഡ്വ. കെ രാജു-സിപിഐ- 33582
- 2021-പി എസ് സുപാൽ-സിപിഐ-37057
പത്തനംതിട്ട
എൽഡിഎഫ് 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. അടൂർ, തിരുവല്ല, റാന്നി നിയമസഭാ മണ്ഡലങ്ങളിൽ അവസാന മണ്ഡല പുനർ നിർണ്ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് തുടർച്ചയായി വിജയിക്കുകയായിരുന്നു. എന്നാൽ ഇതേ നിലയിലുള്ള തുടർവിജയങ്ങൾ ജില്ലയിൽ യുഡിഎഫിനില്ല.
അടൂർ-LDF
- 2011- ചിറ്റയം ഗോപകുമാർ- സിപിഐ- 607
- 2016- ചിറ്റയം ഗോപകുമാർ- സിപിഐ- 25460
- 2021- ചിറ്റയം ഗോപകുമാർ-സിപിഐ- 2919
തിരുവല്ല-LDF
- 2011- മാത്യു ടി തോമസ്- ജെഡിഎസ്- 10737
- 2016- മാത്യു ടി തോമസ്- ജെഡിഎസ്- 8262
- 2021- മാത്യു ടി തോമസ്- ജെഡിഎസ്- 11421
റാന്നി-LDF
- 2011-രാജു എബ്രഹാം- സിപിഐഎം-6614
- 2016- രാജു എബ്രഹാം-സിപിഐഎം-14596
- 2021- പ്രമോദ് നാരായൺ- കേരള കോൺഗ്രസ് എം- 1285
ആലപ്പുഴ
2011ലെ തെരഞ്ഞെടുപ്പ് മുതൽ ഇടത്-വലത് മുന്നണികൾ തുടർവിജയം നേടുന്ന എഴ് നിയമസഭാ മണ്ഡലങ്ങൾ ആലപ്പുഴ ജില്ലയിലുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, കുട്ടനാട്, ചേർത്തല, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തുടർവിജയം നേടുന്നത്. ഇതിൽ ആറ് മണ്ഡലങ്ങളിൽ എൽഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് ഇത്തരത്തിൽ തുടർവിജയം നേടുന്നത്. ആരൂർ മണ്ഡലത്തിൽ 2011, 2016, 2021 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വിജയം നേടിയിരുന്നു. എന്നാൽ സിറ്റിംഗ് എംഎൽഎയായിരുന്ന എ എം ആരിഫ് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2019ൽ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ** യുഡിഎഫ് 1955 വോട്ടിന് വിജയിച്ചിരുന്നു.
അമ്പലപ്പുഴ- LDF
- 2011- ജി സുധാകരൻ- സിപിഐഎം-16580
- 2016- ജി സുധാകരൻ- സിപിഐഎം- 22621
- 2021- എച്ച് സലാം- സിപിഐഎം- 11125
ആലപ്പുഴ-LDF
- 2011- ടി എം തോമസ് ഐസക്ക്- സിപിഐഎം- 16342
- 2016- ടി എം തോമസ് ഐസക്ക്- സിപിഐഎം- 31032
- 2021- പി പി ചിത്തരഞ്ജൻ- സിപിഐഎം- 11644
കായംകുളം-LDF
- 2011- സി കെ സദാശിവൻ- സിപിഐഎം- 1315
- 2016- യു പ്രതിഭ- സിപിഐഎം- 11857
- 2021- യു പ്രതിഭ- സിപിഐഎം- 6298
കുട്ടനാട്-LDF
- 2011- തോമസ് ചാണ്ടി- എൻസിപി- 7971
- 2016-തോമസ് ചാണ്ടി- എൻസിപി- 4891
- 2021- തോമസ് കെ തോമസ്- 5516
ചേർത്തല-LDF
- 2011- പി തിലോത്തമൻ- സിപിഐ- 18315
- 2016- പി തിലോത്തമൻ- സിപിഐ- 7196
- 2021- പി പ്രസാദ്- സിപിഐ- 6148
മാവേലിക്കര-LDF
- 2011- ആർ രാജേഷ്- സിപിഐഎം- 5149
- 2016- ആർ രാജേഷ്- സിപിഐഎം- 31542
- 2021-എം എസ് അരുൺ കുമാർ- സിപിഐഎം- 24717
ഹരിപ്പാട്-UDF
- 2011- രമേശ് ചെന്നിത്തല- കോൺഗ്രസ്- 5520
- 2016- രമേശ് ചെന്നിത്തല - കോൺഗ്രസ്- 18621
- 2021- രമേശ് ചെന്നിത്തല- കോൺഗ്രസ്- 13666
അരൂർ**
- 2011-എ എം ആരിഫ്- സിപിഐഎം- 16852
- 2016- എ എം ആരിഫ്- സിപിഐഎം- 38519
- 2019 (ഉപതെരഞ്ഞെടുപ്പ്)- ഷാനി മോൾ ഉസ്മാൻ- കോൺഗ്രസ്- 1955
- 2021-ദലീമ- സിപിഐഎം- 7013
കോട്ടയം
2011 മുതൽ തുടർച്ചയായ മൂന്ന് തവണ ഇടത്-വലത് മുന്നണികൾ വിജയിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയിലുള്ളത്. കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവയാണ് അത്തരത്തിൽ മുന്നണികൾക്കൊപ്പം നിന്ന മണ്ഡലങ്ങൾ. ഇതിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫുമാണ് തുടർവിജയം സ്വന്തമാക്കിയത്. 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ പാലായിൽ യുഡിഎഫ് തുടർവിജയങ്ങൾ നേടിയിരുന്നു. എന്നാൽ കെ എം മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ** എൽഡിഎഫ് പാലായിൽ 15378 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
കടുത്തുരുത്തി-UDF
- 2011- മോൻസ് ജോസഫ്- കേരള കോൺഗ്രസ് എം- 23057
- 2016- മോൻസ് ജോസഫ്- കേരള കോൺഗ്രസ് എം- 42256
- 2021-മോൻസ് ജോസഫ്- കേരള കോൺഗ്രസ്-4256
കോട്ടയം-UDF
- 2011- തിരുവഞ്ചൂർ രാധാകൃഷ്ണൻ- കോൺഗ്രസ്- 711
- 2016- തിരുവഞ്ചൂർ രാധാകൃഷ്ണൻ- കോൺഗ്രസ്- 33632
- 2021- തിരുവഞ്ചൂർ രാധാകൃഷ്ണൻ- കോൺഗ്രസ്- 18743
പുതുപ്പള്ളി-UDF
- 2011- ഉമ്മൻ ചാണ്ടി- കോൺഗ്രസ്- 33255
- 2016- ഉമ്മൻ ചാണ്ടി- കോൺഗ്രസ്- 27092
- 2021- ഉമ്മൻ ചാണ്ടി- കോൺഗ്രസ്- 9044
- 2023 (ഉപതെരഞ്ഞെടുപ്പ്)- ചാണ്ടി ഉമ്മൻ- കോൺഗ്രസ്- 37719
ഏറ്റുമാനൂർ-LDF
- 2011- കെ സുരേഷ് കുറുപ്പ്- സിപിഐഎം- 1801
- 2016- കെ സുരേഷ് കുറുപ്പ്- സിപിഐഎം- 8899
- 2021- വി എൻ വാസവൻ- സിപിഐഎം- 14303
വൈക്കം-LDF
- 2011- കെ അജിത്- സിപിഐ- 10568
- 2016- സി കെ ആശ- സിപിഐ- 24584
- 2021- സി കെ ആശ- സിപിഐ- 29122
പാല**
- 2011- കെ എം മാണി- കേരള കോൺഗ്രസ് എം- 5259
- 2016- കെ എം മാണി- കേരള കോൺഗ്രസ് എം- 4703
- 2019- (ഉപതെരഞ്ഞെടുപ്പ്)- മാണി സി കാപ്പൻ- എൻസിപി (എൽഡിഎഫ്)- 2943
- 2021- മാണി സി കാപ്പൻ- ഡിസികെ- 15378
ഇടുക്കി
2011മുതൽ മുന്നണികൾ തുടർവിജയം നേടി വരുന്ന നാല് മണ്ഡലങ്ങൾ ഇടുക്കിയിലുണ്ട്. ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ എന്നീ മണ്ഡലങ്ങൾ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി മുന്നണികൾക്ക് തുടർവിജയം സമ്മാനിക്കുന്ന മണ്ഡലങ്ങളാണ്. ഇതിൽ മൂന്ന് മണ്ഡലങ്ങൾ എൽഡിഎഫിനും ഒരെണ്ണം യുഡിഎഫിനും തുടർവിജയം സമ്മാനിക്കുന്നവയാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ 2011ന് ശേഷം റോഷി അഗസ്റ്റിൻ മൂന്ന് തുടർവിജയങ്ങൾ നേടിയെങ്കിലും 2011ലും 2016ലും റോഷി അഗസ്റ്റിൻ യുഡിഎഫ് സഖ്യത്തിലും 2021ൽ എൽഡിഎഫ് സഖ്യത്തിലും നിന്നാണ് മത്സരിച്ചത്.
ഉടുമ്പൻചോല-LDF
- 2011- കെ കെ ജയചന്ദ്രൻ-സിപിഐഎം- 9833
- 2016- എം എം മണി- സിപിഐഎം-1109
- 2021- എം എം മണി- സിപിഐഎം- 38305
ദേവികുളം-LDF
- 2011- എസ് രാജേന്ദ്രൻ- സിപിഐഎം- 4078
- 2016- എസ് രാജേന്ദ്രൻ- സിപിഐഎം- 5782
- 2021- എ രാജ- സിപിഐഎം-7848
പീരുമേട്-LDF
- 2011-ഇ എസ് ബിജിമോൾ- സിപിഐ-4777
- 2016- ഇ എസ് ബിജിമോൾ- സിപിഐ- 314
- 2021- വാഴൂർ സോമൻ- സിപിഐ- 1835
തൊടുപുഴ-UDF
- 2011-പി ജെ ജോസഫ്- കേരള കോൺഗ്രസ് എം- 22868
- 2016- പി ജെ ജോസഫ്- കേരള കോൺഗ്രസ് എം- 45587
- 2021- പി ജെ ജോസഫ്- കേരള കോൺഗ്രസ്- 20259
എറണാകുളം ജില്ല
2011 മുതൽ ഇടത്-വലത് മുന്നണികൾ തുടർച്ചയായി വിജയിച്ച് വരുന്ന ആറ് നിയമസഭാ മണ്ഡലങ്ങൾ എറണാകുളം ജില്ലയിലുണ്ട്. ആലുവ, എറണാകുളം, തൃക്കാക്കര, പറവൂർ, പിറവം, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ മുന്നണികളെ തുടർച്ചയായി പിന്തുണയ്ക്കുന്നത്. ഇതിൽ യുഡിഎഫ് തുടർച്ചയായി വിജയിക്കുന്ന അഞ്ച് മണ്ഡലങ്ങളും എൽഡിഎഫ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ അടിപതറാത്ത ഒരു മണ്ഡലവുമാണ് എറണാകുളം ജില്ലയിലുള്ളത്.
ആലുവ-UDF
- 2011-അൻവർ സാദത്ത്- കോൺഗ്രസ്- 13214
- 2016- അൻവർ സാദത്ത്- കോൺഗ്രസ്- 18835
- 2021- അൻവർ സാദത്ത്- കോൺഗ്രസ്- 18886
എറണാകുളം-UDF
- 2011-ഹൈബി ഈഡൻ- കോൺഗ്രസ്- 32437
- 2016- ഹൈബി ഈഡൻ- കോൺഗ്രസ്-21949
- 2019 (ഉപതെരഞ്ഞെടുപ്പ്- ടി ജെ വിനോദ്- കോൺഗ്രസ്- 3750
- 2021- ടി ജെ വിനോദ്- കോൺഗ്രസ്- 10970
തൃക്കാക്കര-UDF
- 2011- ബെന്നി ബഹനാൻ- കോൺഗ്രസ്- 22406
- 2016- പി ടി തോമസ്- കോൺഗ്രസ്- 11996
- 2021- പി ടി തോമസ്- കോൺഗ്രസ്- 14329
- 2022 (ഉപതെരഞ്ഞെടുപ്പ്)- ഉമ തോമസ്- കോൺഗ്രസ്- 25016
പറവൂർ-UDF
- 2011-വി ഡി സതീശൻ- കോൺഗ്രസ്- 11349
- 2016- വി ഡി സതീശൻ- കോൺഗ്രസ്- 20634
- 2021- വി ഡി സതീശൻ- കോൺഗ്രസ്- 21301
പിറവം-UDF
- 2011-ടി എം ജേക്കബ്- കേരള കോൺഗ്രസ് ജേക്കബ്- 157
- 2012 (ഉപതെരഞ്ഞെടുപ്പ്)- അനൂപ് ജേക്കബ്- കേരള കോൺഗ്രസ് ജേക്കബ്- 12070
- 2016- അനൂപ് ജേക്കബ്- കേരള കോൺഗ്രസ് ജേക്കബ്- 6195
- 2021-അനൂപ് ജേക്കബ്- കേരള കോൺഗ്രസ് ജേക്കബ്- 25364
വൈപ്പിൻ-LDF
- 2011 എസ് ശർമ്മ- സിപിഐഎം- 5242
- 2016-എസ് ശർമ്മ- സിപിഐഎം- 19353
- 2021- കെ എൻ ഉണ്ണികൃഷ്ണൻ- സിപിഐഎം- 8201
തൃശ്ശൂർ
2011ലെ തെരഞ്ഞെടുപ്പ് മുതൽ എൽഡിഎഫ് തുടർച്ചയായി വിജയിക്കുന്ന ആറ് മണ്ഡലങ്ങൾ തൃശ്ശൂർ ജില്ലയിലുണ്ട്. കയ്പമംഗലം, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, നാട്ടിക, പുതുക്കാട് എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനൊപ്പം മാറ്റമില്ലാതെ നിൽക്കുന്നത്. ഈ നിലയിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങൾ തൃശ്ശൂർ ജില്ലയിൽ ഇല്ല.
കയ്പമംഗലം-LDF
- 2011- വി എസ് സുനിൽ കുമാർ- സിപിഐ-13570
- 2016- ഇ ടി ടൈസൺ മാസ്റ്റർ- സിപിഐ- 33440
- 2021- ഇ ടി ടൈസൺ മാസ്റ്റർ- സിപിഐ- 22698
കുന്നംകുളം-LDF
- 2011-ബാബു എം പാലിശ്ശേരി- സിപിഐഎം- 481
- 2016-എ സി മൊയ്തീൻ- സിപിഐഎം- 7782
- 2021- എ സി മൊയ്തീൻ- സിപിഐഎം- 26631
ഗുരുവായൂർ-LDF
- 2011- കെ വി അബ്ദുൾ ഖാദർ- സിപിഐഎം- 9968
- 2016- കെ വി അബ്ദുൾ ഖാദർ- സിപിഐഎം- 15098
- 2021- എൻ കെ അക്ബർ- സിപിഐഎം- 18268
ചേലക്കര-LDF
- 2011- കെ രാധാകൃഷ്ണൻ- സിപിഐഎം- 24676
- 2016- യു ആർ പ്രദീപ്- സിപിഐഎം-10200
- 2021- കെ രാധാകൃഷ്ണൻ- സിപിഐഎം- 39400
- 2024 (ഉപതെരഞ്ഞെടുപ്പ്)- സിപിഐഎം- 12201
നാട്ടിക-LDF
- 2011-ഗീത ഗോപി- സിപിഐ- 16054
- 2016- ഗീത ഗോപി- സിപിഐ- 26777
- 2021- സി സി മുകുന്ദൻ- സിപിഐ- 28431
പുതുക്കാട്-LDF
- 2011-സി രവീന്ദ്രനാഥ്- സിപിഐഎം- 26482
- 2016- സി രവീന്ദ്രനാഥ്- സിപിഐഎം- 38478
- 2021- കെ കെ രാമചന്ദ്രൻ- സിപിഐഎം- 27353
പാലക്കാട്
പാലക്കാട് ജില്ലയിൽ എട്ട് മണ്ഡലങ്ങളിലാണ് ഇടത്-വലത് മുന്നണികൾ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടുന്നത്. ഒറ്റപ്പാലം, കോങ്ങാട്, തരൂർ, നെന്മാറ, മലമ്പുഴ, ആലത്തൂർ ഷൊർണ്ണൂർ, പാലക്കാട്, മണ്ണാർക്കാട് എന്നീ മണ്ഡലങ്ങളിലാണ് 2011ന് ശേഷം മുന്നണികൾ തുടർവിജയം നേടുന്നത്. ഇതിൽ എഴ് മണ്ഡലങ്ങളിൽ എൽഡിഎഫും രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫുമാണ് ഈ നേട്ടം കൈവരിച്ചത്.
ഒറ്റപ്പാലം-LDF
- 2011- എം ഹംസ- സിപിഐഎം- 13203
- 2016- പി ഉണ്ണി- സിപിഐഎം- 16088
- 2021-കെ പ്രേംകുമാർ- സിപിഐഎം- 15152
കോങ്ങാട്-LDF
- 2011- കെ പി വിജയദാസ്-സിപിഐഎം-3565
- 2016- കെ വി വിജയദാസ്- സിപിഐഎം-13271
- 2021- കെ ശാന്തകുമാരി- സിപിഐഎം- 27219
തരൂർ-LDF
- 2011-എ കെ ബാലൻ- സിപിഐഎം- 25756
- 2016- എ കെ ബാലൻ- സിപിഐഎം- 23068
- 2021- പി പി സുമോദ്- സിപിഐഎം- 24531
നെന്മാറ-LDF
- 2011-വി ചെന്താമരാക്ഷൻ- സിപിഐഎം-8694
- 2016-കെ ബാബു- സിപിഐഎം-7408
- 2021-കെ ബാബു- സിപിഐഎം- 28704
മലമ്പുഴ-LDF
- 2011-വി എസ് അച്യുതാനന്ദൻ- സിപിഐഎം- 23440
- 2016- വി എസ് അച്യുതാനന്ദൻ- സിപിഐഎം- 27142
- 2021- എ പ്രഭാകരൻ- സിപിഐഎം- 25734
ഷൊർണ്ണൂർ-LDF
- 2011-കെ എസ് സലീഖ-സിപിഐഎം-13493
- 2016- പി കെ ശശി- സിപിഐഎം- 24547
- 2021- പി മമ്മിക്കുട്ടി- സിപിഐഎം-36674
ആലത്തൂർ-LDF
- 2011-എം ചന്ദ്രന്‍- സിപിഐഎം
- 2016- കെ ഡി പ്രസേനന്‍- സിപിഐഎം
- 2021- കെ ഡി പ്രസേനന്‍- സിപിഐഎം
പാലക്കാട്-UDF
- 2011-ഷാഫി പറമ്പിൽ- കോൺഗ്രസ്- 7403
- 2016-ഷാഫി പറമ്പിൽ- കോൺഗ്രസ്-17483
- 2021- ഷാഫി പറമ്പിൽ- കോൺഗ്രസ്- 3859
- 2024 (ഉപതെരഞ്ഞെടുപ്പ്)- രാഹുൽ മാങ്കൂട്ടത്തിൽ- കോൺഗ്രസ്- 18840
മണ്ണാർക്കാട്-UDF
- 2011-എൻ ഷംസുദ്ദീൻ- മുസ്ലിം ലീഗ്- 8270
- 2016- എൻ ഷംസുദ്ദീൻ- മുസ്ലിം ലീഗ്-12325
- 2021- എൻ ഷംസുദ്ദീൻ- മുസ്ലിം ലീഗ്-5870
മലപ്പുറം
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഇടത്-വലത് മുന്നണികൾ വിജയം ആവർത്തിക്കുന്ന മണ്ഡലങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളിൽ 14 എണ്ണവും തുടർച്ചയായ വിജയങ്ങൾ ആവർത്തിക്കുന്നവയാണ്. ഏറനാട്, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂരങ്ങാടി, തിരൂർ, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി, മലപ്പുറം, വണ്ടൂർ, വള്ളിക്കുന്ന്, വേങ്ങര, തവനൂർ, പൊന്നാനി മണ്ഡലങ്ങളാണ് 2011 മുതൽ മുന്നണികൾക്ക് തുടർവിജയം സമ്മാനിക്കുന്ന മണ്ഡലങ്ങൾ. ഇതിൽ 12 മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും രണ്ട് മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്.
ഏറനാട്-UDF
- 2011- പി കെ ബഷീർ- മുസ്ലിം ലീഗ്- 11246
- 2016- പി കെ ബഷീർ- മുസ്ലിം ലീഗ്- 12893
- 2021- പി കെ ബഷീർ- മുസ്ലിം ലീഗ്- 22546
കൊണ്ടോട്ടി-UDF
- 2011- കെ മുഹമ്മദ് ഉണ്ണി ഹാജി- മുസ്ലിം ലീഗ്- 28149
- 2016- ടി വി ഇബ്രാഹിം- മുസ്ലിം ലീഗ്- 10654
- 2021- ടി വി ഇബ്രാഹിം- മുസ്ലിം ലീഗ്- 17666
കോട്ടക്കൽ-UDF
- 2011- അബ്ദുസമദ് സമദാനി- മുസ്ലിം ലീഗ്-35902
- 2016-ആബിദ് ഹുസൈൻ തങ്ങൾ- മുസ്ലിം ലീഗ്- 148470
- 2021- ആബിദ് ഹുസൈൻ തങ്ങൾ- മുസ്ലിം ലീഗ്- 16588
തിരൂരങ്ങാടി-UDF
- 2011- പി കെ അബ്ദുറബ്- മുസ്ലിം ലീഗ്- 30208
- 2016- പി കെ അബ്ദുറബ്- മുസ്ലിം ലീഗ്- 6043
- 2021- കെ പി എ മജീദ്- മുസ്ലിം ലീഗ്- 9578
തിരൂർ-UDF
- 2011-സി മമ്മൂട്ടി- മുസ്ലിം ലീഗ്-23566
- 2016- സി മമ്മൂട്ടി- മുസ്ലിം ലീഗ്- 7061
- 2021-കുറുക്കോളി മൊയ്ദീൻ- മുസ്ലിം ലീഗ്- 7214
പെരിന്തൽമണ്ണ-UDF
- 2011-മഞ്ഞളാംകുഴി അലി- മുസ്ലിം ലീഗ്- 9589
- 2016- മഞ്ഞളാംകുഴി അലി- മുസ്ലിം ലീഗ്- 579
- 2021- നജീബ് കാന്തപുരം- മുസ്ലിം ലീഗ്- 38
മങ്കട-UDF
- 2011-ടി എ അഹമ്മദ് കബീർ- മുസ്ലിം ലീഗ്- 23593
- 2016- ടി എ അഹമ്മദ് കബീർ- മുസ്ലിം ലീഗ്- 1508
- 2021- മഞ്ഞളാംകുഴി അലി- മുസ്ലിം ലീഗ്- 6246
മഞ്ചേരി-UDF
- 2011- എം ഉമ്മർ- മുസ്ലിം ലീഗ്- 29079
- 2016- എം ഉമ്മർ- മുസ്ലിം ലീഗ്- 19616
- 2021-യു എ ലത്തീഫ്- മുസ്ലിം ലീഗ്- 14573
മലപ്പുറം-UDF
- 2011- പി ഉബൈദുള്ള- മുസ്ലിം ലീഗ്- 44508
- 2016- പി ഉബൈദുള്ള- മുസ്ലിം ലീഗ്- 35672
- 2021- പി ഉബൈദുള്ള- മുസ്ലിം ലീഗ്- 35208
വണ്ടൂർ-UDF
- 2011- എ പി അനിൽകുമാർ- കോൺഗ്രസ്- 28919
- 2016- എ പി അനിൽകുമാർ- കോൺഗ്രസ്- 23864
- 2021- എ പി അനിൽകുമാർ- കോൺഗ്രസ്- 15563
വള്ളിക്കുന്ന്-UDF
- 2011- കെഎൻഎ ഖാദർ- മുസ്ലിം ലീഗ്- 18122
- 2016- പി അബ്ദുൾ ഹമീദ് മാാസ്റ്റർ- മുസ്ലിം ലീഗ്- 12610
- 2021- പി അബ്ദുൾ ഹമീദ് മാാസ്റ്റർ- മുസ്ലിം ലീഗ്- 14116
വേങ്ങര-UDF
- 2011- പി കെ കുഞ്ഞാലിക്കുട്ടി- മുസ്ലിം ലീഗ്- 38237
- 2016- പി കെ കുഞ്ഞാലിക്കുട്ടി- മുസ്ലിം ലീഗ്- 38057
- 2017- (ഉപതെരഞ്ഞെടുപ്പ്)- കെഎൻഎ ഖാദർ- 23310
- 2021- പി കെ കുഞ്ഞാലിക്കുട്ടി- മുസ്ലിം ലീഗ്- 30596
തവനൂർ-LDF
- 2011- കെ ടി ജലീൽ- ഇടത് സ്വതന്ത്രൻ- 6854
- 2016- കെ ടി ജലീൽ- ഇടത് സ്വതന്ത്രൻ- 17064
- 2021-കെ ടി ജലീൽ- ഇടത് സ്വതന്ത്രൻ- 2564
പൊന്നാനി-LDF
- 2011-പി രാമകൃഷ്ണൻ- സിപിഐഎം- 4101
- 2016- പി ശ്രീരാമകൃഷ്ണൻ- സിപിഐഎം- 15640
- 2021- പി നന്ദകുമാർ- സിപിഐഎം- 17043
കോഴിക്കോട്
2011മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് തുടർച്ചയായ മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ എട്ട് നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. എലത്തൂർ, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി എൽഡിഎഫിനൊപ്പം നിന്നത്. 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇത്തരം നേട്ടം കൈവരിക്കാൻ കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് സാധിച്ചിട്ടില്ല.
എലത്തൂർ-LDF
- 2011- എ കെ ശശീന്ദ്രൻ- എൻസിപി- 14654
- 2016- എ കെ ശശീന്ദ്രൻ- എൻസിപി-29057
- 2021- എ കെ ശശീന്ദ്രൻ- എൻസിപി- 38502
കുന്ദമംഗലം-LDF
- 2011- പിടിഎ റഹീം- ഇടത് സ്വതന്ത്രൻ-3269
- 2016- പിടിഎ റഹീം- ഇടത് സ്വതന്ത്രൻ- 11205
- 2021- പിടിഎ റഹീം- ഇടത് സ്വതന്ത്രൻ- 10276
കൊയിലാണ്ടി-LDF
- 2011-കെ ദാസൻ- സിപിഐഎം- 4139
- 2016- കെ ദാസൻ- സിപിഐഎം- 13369
- 2021- കാനത്തിൽ ജമീല- സിപിഐഎം- 8472
കോഴിക്കോട് നോർത്ത്-LDF
- 2011-എ പ്രദീപ് കുമാർ- സിപിഐഎം- 8998
- 2016- എ പ്രദീപ് കുമാർ- സിപിഐഎം 27873
- 2021- തോട്ടത്തിൽ രവീന്ദ്രൻ- സിപിഐഎം- 12982
നാദാപുരം-LDF
- 2011- ഇ കെ വിജയൻ- സിപിഐ- 7546
- 2016- ഇ കെ വിജയൻ- സിപിഐ- 4759
- 2021- ഇ കെ വിജയൻ- സിപിഐ- 4035
പേരാമ്പ്ര-LDF
- 2011- കെ കുഞ്ഞമ്മദ്- സിപിഐഎം- 15269
- 2016- ടി പി രാമകൃഷ്ണൻ- സിപിഐഎം- 4101
- 2021- ടി പി രാമകൃഷ്ണൻ- സിപിഐഎം- 22592
ബാലുശ്ശേരി-LDF
- 2011- പുരുഷൻ കടലുണ്ടി- സിപിഐഎം- 8882
- 2016- പുരുഷൻ കടലുണ്ടി- സിപിഐഎം- 15464
- 2021- കെ എം സച്ചിൻദേവ്- സിപിഐഎം- 20372
ബേപ്പൂർ-LDF
- 2011- എളമരം കരീം- സിപിഐഎം- 5316
- 2016- വികെസി മമ്മദ് കോയ- സിപിഐഎം- 14363
- 2021-പി എ മുഹമ്മദ് റിയാസ്- സിപിഐഎം- 28747
വയനാട്
2011മുതൽ യുഡിഎഫ് തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ സുൽത്താൻ ബത്തേരി മാത്രമാാണ് അവസാന മൂന്ന് തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കൊപ്പം തുടർച്ചയായി ഉറച്ചു നിന്നിട്ടുള്ളത്. ആ നിലയിൽ മുന്നേറ്റം നടത്താൻ വയനാട് ജില്ലയിൽ എൽഡിഎഫിന് സാധിച്ചിട്ടില്ല.
സുൽത്താൻ ബത്തേരി-UDF
- 2011- ഐ സി ബാലകൃഷ്ണൻ- കോൺഗ്രസ്- 7583
- 2016- ഐ സി ബാലകൃഷ്ണൻ- കോൺഗ്രസ്-11198
- 2021- ഐ സി ബാലകൃഷ്ണൻ- കോൺഗ്രസ്- 11822
കണ്ണൂർ
2011 മുതൽ തുടർച്ചയായ വിജയങ്ങൾ ഇടത്-വലത് മുന്നണികൾക്ക് സമ്മാനിക്കുന്ന എട്ട് മണ്ഡലങ്ങളാണ് കണ്ണൂർ ജില്ലയിലുള്ളത്. കല്ല്യാശ്ശേരി, തലശ്ശേരി, തളിപ്പറമ്പ്, ധർമ്മടം, പയ്യന്നൂർ മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മുന്നണികൾക്കൊപ്പം ഉറച്ച് നിന്നത്. ഇതിൽ ആറ് മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ രണ്ടെണ്ണം യുഡിഎഫിനൊപ്പമായിരുന്നു.
കല്ല്യാശ്ശേരി-LDF
- 2011- ടി വി രാജേഷ്- സിപിഐഎം- 29946
- 2016- ടി വി രാജേഷ്- സിപിഐഎം- 42891
- 2021- എം വിജിൻ- സിപിഐഎം- 44393
തലശ്ശേരി-LDF
- 2011- കോടിയേരി ബാലകൃഷ്ണൻ- സിപിഐഎം- 26509
- 2016- എ എൻ ഷംസീർ- സിപിഐഎം- 34117
- 2021- എ എൻ ഷംസീർ - സിപിഐഎം- 36801
തളിപ്പറമ്പ്-LDF
- 2011- ജെയിംസ് മാത്യു- സിപിഐഎം- 27861
- 2016- ജെയിംസ് മാത്യു- സിപിഐഎം- 40617
- 2021- എം വി ഗോവിന്ദൻ- സിപിഐഎം- 22689
ധർമ്മടം-LDF
- 2011- കെ കെ നാരായണൻ- സിപിഐഎം- 15162
- 2016- പിണറായി വിജയൻ- സിപിഐഎം- 36905
- 2021- പിണറായി വിജയൻ- സിപിഐഎം- 50123
പയ്യന്നൂർ-LDF
- 2011- സി കൃഷ്ണൻ- സിപിഐഎം- 32124
- 2016- സി കൃഷ്ണൻ- സിപിഐഎം-40263
- 2021- ടി ഐ മധുസൂദനൻ- സിപിഐഎം- 49780
മട്ടന്നൂർ-LDF
- 2011- ഇ പി ജയരാജൻ- സിപിഐഎം- 30512
- 2016- ഇ പി ജയരാജൻ- സിപിഐഎം- 43381
- 2021- കെ കെ ശൈലജ- സിപിഐഎം- 60963
ഇരിക്കൂർ-UDF
- 2011- കെ സി ജോസഫ്- കോൺഗ്രസ്- 11757
- 2016- കെ സി ജോസഫ്- കോൺഗ്രസ്- 9647
- 2021- സജീവ് ജോസഫ്- കോൺഗ്രസ്- 10010
പേരാവൂർ-UDF
- 2011-സണ്ണി ജോസഫ്- കോൺഗ്രസ്- 3440
- 2016- സണ്ണി ജോസഫ്- കോൺഗ്രസ്- 7989
- 2021- സണ്ണി ജോസഫ്- കോൺഗ്രസ്- 3172
കാസർകോട്
കാസർകോട് ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളും 2011 മുതൽ തുടർച്ചയായി ഇടത്-വലത് മുന്നണികൾക്കൊപ്പം ഉറച്ച് നിന്ന് മണ്ഡലങ്ങളാണ്. ഇതിൽ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവും മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവുമാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളായി അടിയുറച്ച് നിൽക്കുന്നത്.
ഉദുമ-LDF
- 2011- കെ കുഞ്ഞിരാമൻ- സിപിഐഎം-11380
- 2016- കെ കുഞ്ഞിരാമൻ- സിപിഐഎം- 3832
- 2021- സി എച്ച് കുഞ്ഞമ്പു- സിപിഐഎം- 13322
കാഞ്ഞങ്ങാട്-LDF
- 2011- ഇ ചന്ദ്രശേഖരൻ- സിപിഐ- 12178
- 2016- ഇ ചന്ദ്രശേഖരൻ- സിപിഐ- 26011
- 2021- ഇ ചന്ദ്രശേഖരൻ- സിപിഐ- 27139
തൃക്കരിപ്പൂർ-LDF
- 2011- കെ കുഞ്ഞിരാമൻ- സിപിഐഎം- 8765
- 2016- എം രാജഗോപാലൻ- സിപിഐഎം- 16959
- 2021- എം രാജഗോപാലൻ- സിപിഐഎം-26137
കാസർകോട്-UDF
- 2011-എൻ എ നെല്ലിക്കുന്ന്- മുസ്ലിം ലീഗ്- 9738
- 2016-എൻ എ നെല്ലിക്കുന്ന്- മുസ്ലിം ലീഗ്-8607
- 2021-എൻ എ നെല്ലിക്കുന്ന്- മുസ്ലിം ലീഗ്- 12901
മഞ്ചേശ്വരം-UDF
- 2011- പി ബി അബ്ദുൾ റസാഖ്- മുസ്ളിം ലീഗ്- 5828
- 2016- പി ബി അബ്ദുൾ റസാഖ്- മുസ്ലിം ലീഗ്- 89
- 2019 (ഉപതെരഞ്ഞെടുപ്പ്)- എം സി കമറുദ്ദീൻ- മുസ്ലിം ലീഗ്- 7923
- 2021- എകെഎം അഷ്റഫ്- മുസ്ലിം ലീഗ്- 745
Content Highlights: Discover Kerala Assembly Election 2026 analysis: 57 constituencies with 15+ years of continuous LDF wins and 29 for UDF. Key strongholds, voter trends, and what it means for LDF vs UDF battle on April 9, 2026.