മങ്കടയില്‍ ലീഗ് വിമതനെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ അതൃപ്തി; വിമത നീക്കം യുഡിഎഫിന് ഗുണമെന്ന് മഞ്ഞളാംകുഴി അലി

ലീഗ് വിമതന്‍ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്നതില്‍ പാര്‍ട്ടിയില്‍ യാതൊരു അതൃപ്തിയും ഇല്ലെന്ന് മങ്കടയിലെ സിപിഐഎം നേതാവ് എം പി അലവി റിപ്പോര്‍ട്ടറിനോട് പറഞ്ഞു

മങ്കടയില്‍ ലീഗ് വിമതനെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ അതൃപ്തി; വിമത നീക്കം യുഡിഎഫിന് ഗുണമെന്ന് മഞ്ഞളാംകുഴി അലി
dot image

മലപ്പുറം: മങ്കടയില്‍ മുസ്ലിം ലീഗ് വിമതനെ പിന്തുണക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചയാളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. മങ്കടയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കട്ടെയെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. മുസ്ലിം ലീഗ് മുന്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് ആണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്.

അതേസമയം ലീഗ് വിമതന്‍ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്നതില്‍ പാര്‍ട്ടിയില്‍ യാതൊരു അതൃപ്തിയും ഇല്ലെന്ന് മങ്കടയിലെ സിപിഐഎം നേതാവും നേരത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന എം പി അലവി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുഹമ്മദുമായി രാഷ്ട്രീയപരമായ വ്യത്യാസം മാത്രമേയുള്ളൂ. കേസുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും എം പി അലവി പറഞ്ഞു. എം പി അലവിയെയായിരുന്നു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പിന്നീട് മാറ്റുകയായിരുന്നു.

അതിനിടെ കുന്നത്ത് മുഹമ്മദിനെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലി രംഗത്തെത്തി. വിമതനീക്കത്തില്‍ തിരിച്ചടിയുണ്ടാകില്ല. മുസ്ലിം ലീഗില്‍ നിന്നും ഒരാള്‍ പുറത്തുപോയി ലീഗിനെതിരെ മത്സരിച്ചാല്‍ അണികള്‍ ഏറ്റവും നന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കും. അത് മങ്കടയില്‍ യുഡിഎഫിന് ഗുണം ചെയ്യും. ഏതെങ്കിലും ഒരു എതിരാളിയായിട്ടാണ് മുഹമ്മദിനെ കാണുന്നത്. എന്തായാലും ഒരാള്‍ വേണമല്ലോയെന്നും അലി ചോദിച്ചു. യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. മഞ്ഞളാംകുഴി അലിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് കുന്നത് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Content Highlights: Dissatisfaction within LDF over supporting League rebel in Mankada malappuram

dot image
To advertise here,contact us
dot image