

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഉണ്ടാകും. യുഡിഎഫ് ഒറ്റക്കെട്ടാണ്. സീറ്റ് പലരും ആഗ്രഹിക്കും. ജില്ലയില്‍ 14 സീറ്റും പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സീറ്റ് സാധ്യത മുന്നില്‍ കണ്ട് താന്‍ മാത്രമല്ല നോട്ടീസ് അടിച്ചത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന പലരും തയ്യാറാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ജയസാധ്യതയുള്ള വളരെയധികം ആളുകള്‍ ഓരോ നിയോജക മണ്ഡലത്തിലും ഉണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കില്ല. എ കെ ആന്റണി മുതല്‍ എല്ലാ നേതാക്കളും തന്നോട് സംസാരിച്ചിരുന്നു. താന്‍ ആരോടും ഒരു നിരാശയും പറഞ്ഞിട്ടില്ല. തന്റെ കാര്യത്തില്‍ അവഗണ എന്ന വാക്കുതന്നെ ഉപയോഗിക്കാനാവില്ല. എല്ലാ മണ്ഡലത്തിലും പോയി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടപ്പില്‍ എറണാകുളം ജില്ലയില്‍ കൊച്ചി നിയോജക മണ്ഡലത്തില്‍ ദീപ്തി മേരി വര്‍ഗീസ്, മുഹമ്മദ് ഷിയാസ് എന്നിവരെ പരിഗണിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ദീപ്തി മേരി വര്‍ഗീസ് നോട്ടീസ് ഇറക്കുകയും പോസ്റ്ററുകള്‍ അടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക പട്ടിക പുറത്തുവന്നപ്പോള്‍ മുഹമ്മദ് ഷിയാസായിരുന്നു കൊച്ചിയില്‍ ഇടംപിടിച്ചത്. ഇതോടെയായിരുന്നു ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം.
Content Highlights- Deepti Mary Varghese responded to a controversy regarding a notice, stating that she was not the only one responsible. She clarified that several individuals included in the candidate list had also prepared the notice.