

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കും. കടുത്തുരുത്തിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടിയിൽ അന്തിമഘട്ട ചർച്ച നടക്കുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയെയാണ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്.
എന്നാൽ ആദ്യഘട്ടത്തിൽ കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സീറ്റിനായി തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നിഷയെ മല്‍സരിപ്പിക്കാനുളള ആലോചന വന്നത്. എന്നാൽ ഇപ്പോൾ കടുത്തുരുത്തി സീറ്റില്‍ നിർമ്മല ജിമ്മിയെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തിമ ചർച്ചയിൽ നിർമ്മല ജിമ്മി മത്സരിക്കാനാണ് സാധ്യതയെന്ന് പറഞ്ഞിരുന്നു. ഇത് പിന്നാലെയാണ് കടുത്തുരുത്തി സ്ഥാനാർത്ഥിയായി നിർമ്മല ജിമ്മിയെ തെരഞ്ഞെടുത്ത് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പട്ടിക
Content Highlight: Kerala Congress M candidates announced for assembly elections