18 കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർദേശിച്ചു,പരിഗണിക്കുമെന്നാണ് വിശ്വാസം; രാഷ്ട്രീയത്തിൽ നേരിട്ടിടപെട്ട് ശിവഗിരി മഠം

റിപ്പോർട്ടർ ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മഠം നടത്തിയ ഇടപെടലുകളെക്കുറിച്ച് സ്വാമി സച്ചിദാനന്ദ പങ്കുവെച്ചത്

18 കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർദേശിച്ചു,പരിഗണിക്കുമെന്നാണ് വിശ്വാസം; രാഷ്ട്രീയത്തിൽ നേരിട്ടിടപെട്ട് ശിവഗിരി മഠം
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ട് ശിവഗിരി മഠം. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് 18 പേരെ നിർദ്ദേശിച്ചതായി ശിവഗിരി മഠാധിപതി സ്വാമി സ്വാമി സച്ചിദാനന്ദ റിപ്പോർട്ടറിനോട് പറഞ്ഞു. പിന്നാക്ക വിഭാഗത്തിലെ പ്രമുഖരായ കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

റിപ്പോർട്ടർ ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മഠം നടത്തിയ ഇടപെടലുകളെക്കുറിച്ച് സ്വാമി സ്വാമി സച്ചിദാനന്ദ തുറന്നുപറഞ്ഞത്. 18 പേരെ മഠം നിർദേശിച്ചിട്ടുണ്ട്. അവരെ പരിഗണിച്ചാൽ കൊള്ളാം. അവർ ഇവിടെ വന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും നിർദേശം അവർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ റിപ്പോർട്ടറിനോട് പറഞ്ഞു.

കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർ പിന്നാക്കവിഭാഗത്തിൽ നിന്നുള്ളവരാണ്. അവർക്ക് മതിയായ പ്രാതിനിധ്യം നൽകേണ്ടത് രാജ്യത്തിന് ഇന്ന് ആവശ്യമാണ് എന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. ദേശീയ നേതൃത്വത്തിൽ ദളിത് പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ അത് സംഭവിച്ചിട്ടില്ല. കൊടിക്കുന്നിൽ സുരേഷിനെപ്പോലെയുള്ളവരെ പരിഗണിക്കണം എന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും സ്വാമി സച്ചിദാനന്ദ എൽഡിഎഫിനെതിരെയും കോൺഗ്രസിനെതിരെയും രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രൈസ്തവ വിഭാഗത്തിലും ഇസ്‌ലാം വിഭാഗത്തിലും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട് എന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തിരുന്നു.

ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന് ഗുരുദേവന്‍ പറഞ്ഞു. ജാതി ചോദിക്കണം, വിചാരിക്കണം എന്ന വ്യാഖ്യാനങ്ങളാണ് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലങ്ങള്‍ വരെ എല്ലാവരെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് പരിഗണിക്കുന്നത്.ഈ ദു:സ്ഥിതിക്ക് മാറ്റം വരണം. അതിനാലാണ് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയത്. എല്ലാ മുന്നണികളും അവഗണിക്കയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. ജയിക്കുന്ന മണ്ഡലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാധിനിധ്യം വേണം. ഈഴവര്‍ക്കും വിശ്വകര്‍മജര്‍ക്കും എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്കും അവസരം വേണം. എല്‍ഡിഎഫിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാധിനിധ്യം ലഭിച്ചില്ല. ഒരു വിഭാഗത്തിലെ 10 മന്ത്രിമാരുണ്ട്. 10% സംവരണത്തിലൂടെ വിഭാഗങ്ങള്‍ക്ക് പല പദവികളും ബാലികേറാമലയായി മാറി. സിപിഐഎമ്മില്‍ നിന്നും വര്‍ക്കലയില്‍ ജോയ് മത്സരിക്കുന്നുണ്ട് എന്നും സ്വാമി പറഞ്ഞു.

Content Highlights: Sivagiri Mutt chief Swami Satchidananda says the mutt has suggested 18 names to the Congress for its Kerala Assembly election candidate list, indicating direct intervention in election politics.

dot image
To advertise here,contact us
dot image