അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ഉള്ള കാര്യം അറിയില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്: വി ഡി സതീശന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു

അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ഉള്ള കാര്യം അറിയില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്: വി ഡി സതീശന്‍
dot image

തിരുവനന്തപുരം: കെ സുധാകരന്‍ പാര്‍ട്ടിയോട് കൂറുള്ള നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സീറ്റ് വിവാദങ്ങള്‍ക്കിടെ വൈകാരിക പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്കിനെ കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് സുധാകരന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അങ്ങനെയൊരു ഫേസ്ബുക്ക് ഉള്ള കാര്യം അദ്ദേഹത്തിന് അറിയില്ല. അന്വേഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയോട് കൂറും നിലപാടും ഉള്ള നേതാവാണ് സുധാകരന്‍. അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ജി സുധാകരന്‍ ഉണ്ടാക്കിയ പ്രശ്‌നത്തില്‍ സിപിഐഎം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ സമാന്തരമായി വേറൊരു സുധാകരന്റെ വിഷയം ഉണ്ടാക്കുകയാണ് സിപിഐഎം', വി ഡി സതീശന്‍ പറഞ്ഞു.

എംപിമാര്‍ വെള്ളിയാഴ്ചകളില്‍ നാട്ടിലേക്ക് മടങ്ങുന്നത് സാധാരണമാണ്. അതുപോലെ തന്നെയാണ് സുധാകരനും പോയത്. ഫേസ്ബുക്ക് പോസ്റ്റ് സുധാകരന്റേതാണെന്ന് വ്യാഖ്യാനിച്ചാല്‍ പോലും കണ്ണൂരിനെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ നയംമാറ്റം. സര്‍ക്കാറിന്റെ കുറ്റസമ്മതമാണിത്. പിന്നെ എന്തിനായിരുന്നു നവോത്ഥാന സദസും മതിലും കെട്ടിയത്. പോകുന്ന പോക്കില്‍ അനധികൃത നിയമനം നടത്താനാണ് ശ്രമം. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമം എന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ടുപോകാനാണ് സിപിഐഎം സെക്രട്ടറിയറ്റിലെ തീരുമാനം. ശബരിമലയില്‍ ആചാരസംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതില്‍ ആവശ്യപ്പെടും.

Content Highlights: V D Satheesan says K Sudhakaran is a leader loyal to the party

dot image
To advertise here,contact us
dot image