കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; അധ്യക്ഷനായ എന്‍എസ്എസ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം

കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; അധ്യക്ഷനായ എന്‍എസ്എസ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു
dot image

കൊല്ലം: കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍എസ്എസ് പത്തനാപുരം യൂണിയനാണ് പിരിച്ചുവിട്ടത്. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. ഇന്ന് വൈകുന്നേരം ചുമതല ഏറ്റെടുത്തു. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും.

എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. അതിനുപിന്നാലെയാണ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്‌നവുമില്ല എന്നായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

Content Highlights: Setback for KB Ganesh Kumar; NSS Pathanapuram union dissolved

dot image
To advertise here,contact us
dot image