വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ

വൈകിയാണെങ്കിലും സത്യം ജയിച്ചെന്നും ഗോകുലം ഗോപാലൻ

വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ
dot image

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ഗോകുലം ഗോപാലൻ. സത്യത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. വൈകിയാണെങ്കിലും സത്യം ജയിച്ചെന്നും ഇനി കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നും അദേഹം പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എൻ സ്വാമിയെയും നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം റെജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ല. ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാൻ ഉത്തരവിട്ടത്.

Content Highlights: Gokulam Gopalan reacts to the High Court verdict removing Vellappally Natesan from the post of SNDP General Secretary

dot image
To advertise here,contact us
dot image