

മലപ്പുറം: മലപ്പുറത്ത് നിന്ന് ഉൗട്ടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര ഇനി ഒന്നുകൂടി കളറാവും. ഓര്‍ഡിനറി ബസ് സര്‍വീസ് മാറ്റി ഇനി പ്രീമിയം ബസ് സര്‍വീസ് ആണ് നടത്തുക.
'പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്' ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് എല്ലാ ദിവസവും രാവിലെ 11ന് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാല് മണിക്ക് ഊട്ടിയിലെത്തും. വൈകീട്ട് 4.40ന് അവിടെ നിന്ന് തിരിച്ച് രാത്രി 10 മണിയോടെ മലപ്പുറത്ത് സര്‍വീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക് ചാര്‍ജ്.
ഇതേ ബസ് തന്നെ പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്ന് ഗൂഡല്ലൂര്‍ സര്‍വീസും നടത്തുന്നുണ്ട്. നാല്‍പത് കൊല്ലമായി നടക്കുന്ന ഈ സര്‍വീസ് വന്‍വിജയമാണ്. എപ്പോഴും നിറഞ്ഞോടുന്ന ഈ ബസ് ഇനി പ്രീമിയം നിലവാരത്തില്‍ ഓടും.
Content Highlights: KSRTC launches premium bus service between Malappuram and Ooty