

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. കെ കെ ഗീതാകുമാരിയെ സ്ഥാനത്ത് നിന്നും മാറ്റി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല(കെടിയു) വിസി ഡോ. സിസ തോമസിന് കാലടി സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍.
വിവിധ വിഷയങ്ങളില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം, ബിഎഫ്എ കോഴ്‌സ് പാസാകാത്ത വിദ്യാര്‍ത്ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയ സംഭവമാണ് തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2001-2005ല്‍ ബിഎഫ്എ ചെയ്ത വിദ്യാര്‍ത്ഥി പരീക്ഷ പാസാകാതെ 2005ല്‍ കോഴ്‌സ് അവസാനിപ്പിച്ചത്. പിന്നീട് 2021ല്‍ ഈ വിദ്യാര്‍ത്ഥി ബിഎഫ്എയ്ക്ക് ചേര്‍ന്നു. സെമസ്റ്റര്‍ പരീക്ഷ വന്നപ്പോഴാണ് ബിഎഫ്എ പാസായിട്ടില്ലെന്ന കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍ വരുന്നതും ഇവര്‍ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതും.
ഈ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കാലടി വിസിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിക്ക് ബിഎഫ്എ പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തെയും ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ ഗവര്‍ണറുടെ ഈ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഡോ. കെ കെ ഗീതാകുമാരി തയ്യാറാകാത്താതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇത് പ്രതികാര നടപടിയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വകുപ്പില്‍ പ്രൊഫസറായിരുന്ന ഡോ. കെ കെ ഗീതാകുമാരിയെ 2024ലാണ് കാലടി സര്‍വകലാശാല വിസിയായി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്.
Content Highlights : Kerala Governor removed the Vice Chancellor of Sree Sankaracharya University of Sanskrit, Kalady, and assigned temporary charge to Sisa Thomas, sparking fresh discussions in academic and political circles.