'സഹോദരി മത്സരിക്കുന്നുണ്ടെങ്കില്‍ സന്തോഷം'; ചാണ്ടി ഉമ്മന്‍

കേരള സ്റ്റോറി എന്തിന് കാണണമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

'സഹോദരി മത്സരിക്കുന്നുണ്ടെങ്കില്‍ സന്തോഷം'; ചാണ്ടി ഉമ്മന്‍
dot image

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി ഡോ. മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പാര്‍ട്ടിയാണ് പറയേണ്ടത്. കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മത്സരിക്കാന്‍ യോഗ്യതയുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ്. സഹോദരി മത്സരിക്കുന്നുണ്ടെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ ഗണേഷ്‌കുമാര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ മുന്നോട്ട് പോയ്‌ക്കോട്ടെ. കൂടുതല്‍ ഒരു മറുപടിയും അദ്ദേഹത്തിനോട് പറയാനില്ല. സോളാര്‍ കേസില്‍ സിബിഐ റിപ്പോര്‍ട്ട് കേരളം ചര്‍ച്ച ചെയ്തിട്ടില്ല. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ചെയ്യണം. ഈ സര്‍ക്കാരല്ലെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പിന്നെ എന്തിന് ചര്‍ച്ച ചെയ്യാന്‍ ഭയക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ബിജെപി സമരത്തില്‍ പോയി കൈ കൊടുത്ത സംഭവത്തിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ആരും ശത്രുക്കളല്ല. അവരെ കളിയാക്കാനല്ല. അധിക്ഷേപിക്കാനൊ അല്ല. ബിജെപി പ്രവര്‍ത്തകരാണെങ്കിലും അവര്‍ തന്റെ നാട്ടുകാരാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കേരള സ്റ്റോറി എന്തിന് കാണണമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന കഥ. കേരളത്തെ അറിയുന്ന ആരും വിശ്വസിക്കില്ല. ബീഫ് നിര്‍ബന്ധിച്ചു കഴിപ്പിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല. ബീഫ് അടിച്ചു മാറ്റുന്നതേ കേട്ടിട്ടുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Content Highlights: Chandy Oommen said he would be happy if his sister decides to contest elections

dot image
To advertise here,contact us
dot image