പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ വാഹനാപകടം; SFI നേതാവായ യുവഗായികയ്ക്ക് ദാരുണാന്ത്യം

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം

പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ വാഹനാപകടം; SFI നേതാവായ യുവഗായികയ്ക്ക് ദാരുണാന്ത്യം
dot image

കൊല്ലം: നാടൻപാട്ട് സംഘത്തിന്റെ വാൻ അപകടത്തിൽപ്പെട്ട് എസ്എഫ്ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗമായ യുവഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ഇരുപത് വയസുകാരിയായ ലക്ഷ്മിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊട്ടാക്കര - ഭരണിക്കാവ് പാതയിലെ സിനിമപറമ്പ് എന്ന പ്രദേശത്തുവെച്ചായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ലക്ഷ്മി ഉൾപ്പെട്ട അഞ്ചംഗ സംഘം. ഇതിനിടെ പ്രദേശത്തെ ബവ്റിജസ് ഔട്ട്ലെറ്റിന് സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം. സാരമായി പരിക്കേറ്റ ഒപ്പമുള്ള യുവാക്കളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: A young singer named Lakshmi lost her life in a tragic road accident involving a van carrying a folk music troupe in Kerala

dot image
To advertise here,contact us
dot image