'1000രൂപ ഇങ്ങെടുത്തോ,അല്ലെങ്കില്‍ ഫൈനടപ്പിക്കും';ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചോദിച്ചത് കുറഞ്ഞകൈക്കൂലി സംശയം,അറസ്റ്റ്

കടയിലെ രേഖകളില്‍ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴയടക്കേണ്ടി വരുമെന്നും ജീവനക്കാരെ പറഞ്ഞ് ഭീഷണിപ്പെടുകയായിരുന്നു

'1000രൂപ ഇങ്ങെടുത്തോ,അല്ലെങ്കില്‍ ഫൈനടപ്പിക്കും';ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചോദിച്ചത് കുറഞ്ഞകൈക്കൂലി സംശയം,അറസ്റ്റ്
dot image

കൊച്ചി: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോടനാട് ചെട്ടിനട സ്വദേശി അനൂപ്(41), കാഞ്ഞൂര്‍ സ്വദേശി ജിമ്മി(52) എന്നിവരാണ് കോടനാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25ന് വൈകുന്നേരമായിരുന്നു ഐമുറി ഭാഗത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ അനൂപ് ജിഎസ്ടി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയത്. കടയിലെ രേഖകളില്‍ ക്രമക്കേടുണ്ടെന്നും വലിയ തുക പിഴയടക്കേണ്ടി വരുമെന്നും ജീവനക്കാരെ പറഞ്ഞ് ഭീഷണിപ്പെടുകയായിരുന്നു. ആയിരം രൂപ നല്‍കിയില്ലെങ്കില്‍ ഫൈന്‍ അടപ്പിക്കുമെന്നും ഇവര്‍ കടയിലെ ജീവനക്കാരോട് പറഞ്ഞു.

സാധാരണ ഗതിയില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഇത്രയും ചെറിയ തുക കൈക്കൂലിയായി ചോദിക്കുമോ എന്ന് വ്യാപാരിക്ക് സംശയമുണ്ടായി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ ആള്‍മാറാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതിനു മുന്‍പും ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Content Highlight; Two people have been arrested in the case of embezzling money from Chamanju Textiles under the guise of GST officials. On the evening of the 25th of last month, Anoop arrived at the clothing store in the Aimuri area and introduced himself as an intelligence officer.

dot image
To advertise here,contact us
dot image